നാല് വർഷം മുമ്പാണ് ജോസഫ് ഹില്ലിന്റെ പിതാവ് ജോസഫ് ഹിൽ സീനിയർ മരണപ്പെട്ടത്. പിറ്റേന്ന് തന്നെ ജോസഫ് ഹിൽ ഒരു ഫ്രീസർ വാങ്ങുകയായിരുന്നു.
മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറിൽ സൂക്ഷിച്ച മകൻ അറസ്റ്റിൽ.
ഞെട്ടിക്കുന്ന സംഭവം നടന്നത് അരിസോണയിലാണ്. ജോസഫ് ഹിൽ ജൂനിയർ എന്ന 51 -കാരനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം വീട്ടുമുറ്റത്ത് ഒളിപ്പിച്ചതും മരണം റിപ്പോർട്ട് ചെയ്യാത്തതുമടക്കം കുറ്റങ്ങൾ ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് ഹില്ലിനെ അറസ്റ്റ് ചെയ്തത്. വീടിന്റെ മുറ്റത്തായിട്ടാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ വച്ചിരുന്നത്. അത് പ്രവർത്തിപ്പിച്ചിരുന്നില്ല. മൃതദേഹം ഫ്രീസറിൽ വച്ചശേഷം അത് ടാർപോളിനും പുതപ്പും കൊണ്ട് മൂടുകയായിരുന്നു ജോസഫ് ചെയ്തിരുന്നത്.
25,000 ഡോളറിൻ്റെ ബോണ്ട് ആണ് ജോസഫിന്റെ മോചനത്തിന് വേണ്ടത്. നവംബർ നാലിന് കേസിൽ ആദ്യത്തെ വാദം കേൾക്കും.
നാല് വർഷം മുമ്പാണ് ജോസഫ് ഹില്ലിന്റെ പിതാവ് ജോസഫ് ഹിൽ സീനിയർ മരണപ്പെട്ടത്. പിറ്റേന്ന് തന്നെ ജോസഫ് ഹിൽ ഒരു ഫ്രീസർ വാങ്ങുകയായിരുന്നു. താൻ അരിസോണയിലെ സ്ട്രോബെറിയിൽ വാങ്ങിയ സ്ഥലത്ത് പിന്നീട് അച്ഛനെ അടക്കാം എന്നാണത്രെ ഇയാൾ കരുതിയിരുന്നത്. എന്നാൽ, അവിടെ അയാൾക്ക് വീട് പണിത് മാറാൻ സാധിച്ചില്ല.
പിന്നീട്, അച്ഛന്റെ മൃതദേഹം പലതവണ മരുഭൂമിയിൽ കൊണ്ട് മറവുചെയ്യാൻ താൻ ശ്രമിച്ചിരുന്നു, എന്നാൽ അതിന് സാധിച്ചില്ല എന്നാണ് ഇയാൾ പറയുന്നത്. അവിടെ എപ്പോഴും ആളുകളായിരുന്നു, അതിനാലാണ് തനിക്ക് അത് സാധിക്കാതിരുന്നത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്രെ.
ഈ താമസിക്കുന്ന വീട് പിതാവിന്റെ പേരിലുള്ളതാണ്. ആ വീട് നഷ്ടപ്പെട്ട് പോകാതിരിക്കാനാണത്രെ പിതാവിന്റെ മരണം ഇയാൾ റിപ്പോർട്ട് ചെയ്യാതിരുന്നത്. മാത്രമല്ല, അച്ഛന്റെ പേരിൽ 2023 മാർച്ച് മാസം വരെ ഇയാൾ സോഷ്യൽ സെക്യൂരിറ്റിയിൽ നിന്നുള്ള ആനുകൂല്യം കൈപ്പറ്റിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
(ചിത്രം പ്രതീകാത്മകം)