ഭാര്യ സുഹൃത്തുക്കളുടെ കൂടെ യാത്ര പോയപ്പോള്‍ യുവാവ് വീട് വൃത്തിയാക്കി. ഇതിനിടെ ഭാര്യയുടെ അലമാരയില്‍ നിന്നും കണ്ടെത്തിയ പെട്ടി തന്‍റെ ജീവിതം മാറ്റിമറിച്ചെന്ന് കുറിപ്പ്.
പരസ്പര വിശ്വാസമാണ് ഒരു കുടുംബ ജീവിതത്തിന്‍റെ ആണിക്കല്ല്. ആ വിശ്വാസത്തില്‍ ഏതെങ്കിലും രീതിയില്‍ ഉലച്ചില്‍ സംഭവിച്ചാല്‍ പിന്നെ കുടുംബ ജീവിതത്തിന്‍റെ താളം നഷ്ടമാവുകയും അത് ഒടുവില്‍ വിവാഹ ബന്ധം വേര്‍പേടുത്തുന്നതിലേക്ക് എത്തി ചേരുകയും ചെയ്യും. സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി പേര്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ ഇത്തരം അസ്വാഭാവികമായ അനുഭവങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ ഏറ്റ് പറച്ചില്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും റെഡ്ഡിറ്റിലാണ് ഇത്തരം ജീവിത പ്രശ്നങ്ങളുടെ ഏറ്റുപറച്ചിലുകള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളതും. സമാനമായി പത്ത് വര്‍ഷം മുമ്പ് വിവാഹിതനായ ഒരു പുരുഷന്‍ തന്‍റെ ഭാര്യയുടെ 'അവിശ്വാസം' കണ്ടെത്തിയ കഥ റെഡ്ഡിറ്റിലൂടെ പങ്കുവച്ചപ്പോള്‍ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ അയാളോടൊപ്പം നിന്നു.
freshavocado666 എന്ന റെഡ്ഡിറ്റ് ഹാന്‍റില്‍ നിന്നുമാണ് ജീവിതാനുഭവം പങ്കുവച്ച് കൊണ്ട് കുറിപ്പ് എഴുതപ്പെട്ടത്. 'ഞങ്ങളുടെ അലമാരയിൽ ഒരു രഹസ്യ പെട്ടി കണ്ടെത്തി എന്‍റെ ഭാര്യ ഒരു "വനിതാ യാത്രയ്ക്കിടെ" എന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തി. ഇപ്പോൾ എനിക്ക് സ്വയം നഷ്ടപ്പെട്ടു, ഉപദേശം ആവശ്യമാണ്.' എന്ന കുറിപ്പോടെയാണ് യുവാവ് തന്‍റെ അനുഭവം പങ്കുവച്ചത്. ഭാര്യ തന്‍റെ കൂട്ടുകാരികളുടെ കൂടെ ഒരു വനിതാ യാത്രയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍, യുവാവ് വീട് വൃത്തിയാക്കാന്‍ തീരുമാനിച്ചു. ഓരോ മുറികളായി വൃത്തിയാക്കുന്നതിനിടെ ഭാര്യയുടെ അലമാരയും അദ്ദേഹം വൃത്തിയാക്കി. അപ്പോഴാണ് അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു പെട്ടി കണ്ടെത്തിയത്. അതില്‍ ഒരു ഫോണും പിന്നെ കുറച്ച് ചിത്രങ്ങളുമായിരുന്നു. ഭാര്യയുടെയും മറ്റൊരു പുരുഷന്‍റെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ഭാര്യ തന്നെ വഞ്ചിക്കുകയാമെന്ന് അപ്പോഴാണ് തനിക്ക് മനസിലായതെന്നും അയാള്‍ എഴുതി. മാനസികമായി തളര്‍ന്ന തനിക്ക് ഒരു സപ്പോര്‍ട്ടിന് വേണ്ടിയാണ് സമൂഹ മാധ്യമത്തില്‍ കുറിക്കുന്നതെന്നും അയാള്‍ കുറിച്ചു.
undefined
Found out my wife was cheating during a "girls' trip" by discovering a secret box in our closet. Now I'm lost and need advice.
byu/freshavocado666 inTwoHotTakes
ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ച് കാമുകിയിൽ നിന്നും 3 കോടി രൂപ തട്ടിയെടുത്ത് യുവാവ്, ഒടുവില്‍ പിടിയില്‍
കുറിപ്പിന് താഴെ ഏതാണ്ട് ഏഴായിരത്തോളം പേരാണ് യുവാവിനെ പിന്താങ്ങിക്കൊണ്ട് കുറിപ്പുകളെഴുതിയത്. മിക്ക സമൂഹ മാധ്യമ ഉപയോക്താക്കളും ഭാര്യ. അയാളെ പിന്തുണയ്ക്കുന്നില്ലെന്നും ഇത്തരം ബന്ധങ്ങള്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും കുറിച്ചു. മറ്റ് ചിലര്‍ എല്ലാം മറക്കാനും പൊറുക്കാനുമായി പരസ്പരം ഒരു ധാരണ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരം സ്വകാര്യ പ്രശ്നങ്ങള്‍ സമൂഹ മാധ്യമത്തില്‍ വലിച്ചിഴയ്ക്കരുതെന്നും സമൂഹ മാധ്യമ അഭിപ്രായങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് മനസമാധാനം തരില്ലെന്നും മറിച്ച് ഇരുവരും ഒരു കൌണ്‍സിലറെ കണ്ട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതാണ് ഇരുവരുടെയും ബന്ധത്തിന് നല്ലതെന്ന് ഉപദേശിച്ചവരും കുറവല്ല.
ഉറുമ്പുകള്‍ മുറിവേറ്റ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റും; പുതിയ പഠനം