ഉർസുലയെ പിന്തുണയ്ക്കുന്നവർ ബുധനാഴ്ച കോടതിയിലെത്തുകയും ആവർത്തിച്ച് നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
'നാസി മുത്തശ്ശി' എന്നറിയപ്പെടുന്ന കുപ്രസിദ്ധ ജർമ്മൻ വൃദ്ധയ്ക്ക് വീണ്ടും തടവുശിക്ഷ. ഹോളോകോസ്റ്റ് നിഷേധിച്ചതിന് നിരവധി തവണ ഇവര്‍ക്ക് തടവു വിധിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന ഏറ്റവും പുതിയ വിചാരണയിൽ 16 മാസം കൂടി ഇവർ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.
നാസികൾ നടത്തിയ കൂട്ടക്കൊലയെ പലതവണ നിഷേധിച്ച ആളാണ് ഉർസുല ഹാവർബെക്ക് എന്ന 95 -കാരി. മുൻ നാസി ക്യാമ്പ് ഗാർഡിൻ്റെ വിചാരണയ്ക്കിടെ 2015 -ൽ ഉൾപ്പടെ ഇവർ നാസികൾ നടത്തിയ വംശഹത്യയെ നിഷേധിക്കുകയായിരുന്നു. വിചാരണയിൽ ഉർസുല ഹാവർബെക്ക് ഹോളോകോസ്റ്റിനെ കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾ പലതവണ ആവർത്തിക്കുകയും ചെയ്തു.
undefined
ഉർസുലയെ പിന്തുണയ്ക്കുന്നവർ ബുധനാഴ്ച കോടതിയിലെത്തുകയും ആവർത്തിച്ച് നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 2008 -ൽ നാസി പ്രചരണം നടത്തിയതിന് അടച്ചുപൂട്ടിയ തീവ്ര വലതുപക്ഷ പരിശീലന കേന്ദ്രത്തിൻ്റെ തലപ്പത്ത് പ്രവർത്തിച്ചിരുന്ന ആളാണ് ഉർസുല.
നാസികൾ ഹോളോകോസ്റ്റ് നടത്തിയിട്ടില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നുണയാണ് ഹോളോകോസ്റ്റ് എന്നും പറഞ്ഞതിന് പലവട്ടം ഇവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. നാസി കോൺസൺട്രേഷൻ ക്യാംപുകൾ വെറും ലേബർ ക്യാംപുകളാണ്, അവിടെ ഒരു കൊലയും നടന്നിട്ടില്ല എന്നും ഇവർ പറഞ്ഞിരുന്നു. കൊവിഡ് മഹാമാരിയും മറ്റും കാരണം ഇവരുടെ വിചാരണ നീണ്ടുപോവുകയായിരുന്നു. അതേസമയം, എപ്പോഴാണ് ഇവർ ജയിലിൽ പോവുക എന്ന് പറയാനാവില്ല.
അഡോൾഫ് ഹിറ്റ്‌ലറുടെ ഭരണകൂടം നടത്തിയ ഹോളോകോസ്റ്റ് നിഷേധിക്കുന്നത് ജർമ്മനി നിയമവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്. ഹോളോകോസ്റ്റ് നിഷേധിക്കുന്നതും മറ്റ് വിദ്വേഷ പ്രചരണങ്ങളും അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതുപോലെ, സ്വസ്തിക പോലുള്ള നാസി ചിഹ്നങ്ങളുടെ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.