ദിവസവും 3000 രൂപ ഉണ്ടാക്കുകയും മാസം 25 ദിവസം മാത്രം ജോലി ചെയ്യുകയും ചെയ്താൽ അയാൾക്ക് മാസം 75,000 രൂപ സമ്പാദിക്കാം എന്നും റെഡ്ഡിറ്റ് യൂസർ പറയുന്നു.
സമീപവർഷങ്ങളിൽ ഇന്ത്യയിലെ പല നഗരങ്ങളിലും വാഹനങ്ങളും ഡ്രൈവർമാരും എല്ലാം കൂടിയിട്ടുണ്ട്. പ്രത്യേകിച്ചും ബെംഗളൂരു പോലെയുള്ള വലിയ നഗരങ്ങളിൽ. എന്നാൽ, ഇവർ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നു എന്ന് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ, ഒരു റെഡ്ഡിറ്റ് യൂസർ, ബെംഗളൂരുവിലെ ഒരു ടാക്സി ഡ്രൈവർ ഒരു ദിവസം എത്ര രൂപ സമ്പാദിക്കുന്നു എന്നത് പങ്കുവച്ചിരിക്കയാണ്. അതോടെ, നെറ്റിസൺസ് ആകെ അമ്പരന്നു.
ബെംഗളൂരുവിൽ നിന്നും ടാക്സിയിൽ യാത്ര ചെയ്യാനിടയായ റെഡ്ഡിറ്റ് യൂസർ യാത്രക്കിടെ കാബ് ഡ്രൈവറുമായി ഒരു സംഭാഷണത്തിൽ ഏർപ്പെട്ടതാണ്. അതിനിടയിലാണ് ദിവസവും എത്ര രൂപ വരുമാനം നേടും എന്ന് കാബ് ഡ്രൈവറോട് ചോദിക്കുന്നത്. ദിവസം 3000- 4000 രൂപ വരെ നേടും എന്നാണ് വളരെ സ്വാഭാവികമായ കാര്യം എന്ന പോലെ കാബ് ഡ്രൈവർ മറുപടി പറയുന്നത്. ഇത് കേട്ട് തനിക്ക് അവിശ്വാസമാണ് തോന്നിയത് എന്നാണ് റെഡ്ഡിറ്റ് യൂസർ പറയുന്നത്.
undefined
ദിവസവും 3000 രൂപ ഉണ്ടാക്കുകയും മാസം 25 ദിവസം മാത്രം ജോലി ചെയ്യുകയും ചെയ്താൽ അയാൾക്ക് മാസം 75,000 രൂപ സമ്പാദിക്കാം എന്നും റെഡ്ഡിറ്റ് യൂസർ പറയുന്നു. നല്ല തുക കിട്ടുന്നത് കൊണ്ടുതന്നെ തന്റെ മക്കൾ മികച്ച സ്കൂളിൽ നല്ല വിദ്യാഭ്യാസമാണ് നേടുന്നതെന്ന് ഡ്രൈവർ പറഞ്ഞതായും റെഡ്ഡിറ്റ് യൂസർ എഴുതുന്നു. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
ഒരാൾ പറഞ്ഞത്, 'ഇത് വിശ്വസിക്കാൻ പ്രയാസമില്ല. കാരണം തന്റെ അടുത്ത സുഹൃത്തിന്റെ സഹോദരൻ OLA ഡ്രൈവറായി ജോലി ചെയ്യുകയാണ്. അദ്ദേഹം സാധാരണയായി എയർപോർട്ടിലോ റെയിൽവേ സ്റ്റേഷനിലോ നിന്നാണ് ആളുകളെ എടുക്കുന്നത്. പ്രത്യേകം സമയങ്ങൾ ഓടാനായി തിരഞ്ഞെടുക്കുന്നു. ചെലവുകൾ (ഇന്ധനം, ഇഎംഐ, മെയിൻ്റനൻസ്, ഇൻഷുറൻസ്) കഴിഞ്ഞ് 80,000 രൂപ സമ്പാദിക്കാൻ സാധിക്കുന്നുണ്ട്' എന്നാണ്.