വലിയ സൈസുള്ള ടി ഷർട്ടുകൾക്കുള്ളിലേക്ക് ശരീരം ചുരുക്കി വച്ച് ഒരു പക്ഷിയെ പോലെ വിവിധ ഫർണിച്ചറുകൾക്ക് മുകളിൽ ഇരിക്കുന്നതും മറ്റുമായ തങ്ങളുടെ ചിത്രവും വീഡിയോയും യുവാക്കൾ പോസ്റ്റ് ചെയ്യുന്നുണ്ട്.
രാവിലെ എഴുന്നേൽക്കുന്നു. 9 മണിക്ക് ജോലി സ്ഥലത്തെത്തിക്കഴിഞ്ഞാൽ രാത്രി 9 മണി വരെ പണിയോട് പണി. ഇതിൽ നിന്നും ഒരു മാറ്റവുമില്ല. ആഴ്ചയിൽ ആറുദിവസവും ഇങ്ങനെ തന്നെ. ആർക്കായാലും മടുത്തുപോകും അല്ലേ?
ചൈനയിലെ മിക്ക ഓഫീസുകളിലും ഇതാണത്രെ സ്ഥിതി. സ്കൂളിൽ വച്ചും വീട്ടിൽ വച്ചും കുട്ടികൾക്ക് അമിതസമ്മർദ്ദം നൽകി ജോലിക്കാരാനാക്കാനും പണക്കാരാക്കാനും വെമ്പുന്ന മാതാപിതാക്കളും അവിടെയുണ്ട്. എന്തായാലും, ചൈനയിലെ യുവാക്കൾക്ക് ഇത് മടുത്തു എന്നാണ് പുതിയൊരു ട്രെൻഡ് പറയുന്നത്.
undefined
ഈ ട്രെൻഡ് പ്രകാരം യുവാക്കൾ പക്ഷികളെ പോലെ ജീവിക്കാനാണത്രെ ആഗ്രഹിക്കുന്നത്. അതായത് ഈ സമ്മർദ്ദങ്ങളോ ഭാരം പിടിച്ച ഉത്തരവാദിത്വങ്ങളോ ഇല്ലാതെ പക്ഷികളെപ്പോലെ പാറിപ്പറന്ന് നടക്കാനാണ് അവർ ആഗ്രഹിക്കുന്നത് എന്നർത്ഥം. നിലവിലെ ജോലികളിൽ നിന്നും പരമ്പരാഗതമായ സങ്കല്പങ്ങളിൽ നിന്നും ഒക്കെ മാറി, ചിറകു വിടർത്തി പറക്കാനാണ് തങ്ങൾക്കിഷ്ടം എന്നാണ് ഈ യുവാക്കൾ പറയുന്നത്.
'ബീയിംഗ് എ ബേർഡ്' (being a bird) ട്രെൻഡിനനുസരിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നിരവധി യുവാക്കളാണ് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്നത്.
വലിയ സൈസുള്ള ടി ഷർട്ടുകൾക്കുള്ളിലേക്ക് ശരീരം ചുരുക്കി വച്ച് ഒരു പക്ഷിയെ പോലെ വിവിധ ഫർണിച്ചറുകൾക്ക് മുകളിൽ ഇരിക്കുന്നതും മറ്റുമായ തങ്ങളുടെ ചിത്രവും വീഡിയോയും യുവാക്കൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ചിലതിൽ ഇവർ പക്ഷികളെ പോലെ ശബ്ദമുണ്ടാക്കുന്നതും കേൾക്കാം. പഠിക്കാനും ജോലി ചെയ്യാനുള്ള അമിതമായ സമ്മർദ്ദത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്നതും ഈ ട്രെൻഡ് ലക്ഷ്യമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം