വൈകാരിക ബന്ധമുള്ള സെക്സ്‍ബോട്ടുകൾ പുറത്തിറക്കാൻ ചൈനീസ് കമ്പനി, നിർമ്മാണം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് 

By Web Team  |  First Published Jun 23, 2024, 4:23 PM IST

ആൺ, പെൺ മോഡലുകളിൽ ലഭ്യമാകുന്ന സെക്സ് ഡോളുകൾ ഓഗസ്റ്റിൽ വിപണിയിൽ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


മനുഷ്യൻറെ അതേ വലിപ്പമുള്ള സെക്സ് ഡോളുകൾ പല രാജ്യങ്ങളിലും വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ, ഇപ്പോഴിതാ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പടി കൂടി കടന്ന് ഉടമയുമായി വൈകാരിക ബന്ധമുള്ള സെക്സ് ഡോളുകൾ വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് കമ്പനികൾ.

ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ  ഉപയോഗിച്ച് ശബ്ദത്തിലും ശരീരഭാഷയിലും വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സെക്സ് റോബോട്ടുകൾ വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പല ചൈനീസ് കമ്പനികളും ഇപ്പോൾ. 

Latest Videos

undefined

സെക്‌സ് ഡോളുകളുടെ പ്രധാന നിർമ്മാതാക്കളായ സ്റ്റാർപെറി ടെക്‌നോളജി, അവരുടെ സെക്‌സ് ഡോളുകളെ ഇതിനോടകം ഉടമകളുമായി കൂടുതൽ വൈകാരിക ബന്ധമുള്ള നിലയിലേക്ക് മാറ്റിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആൺ, പെൺ മോഡലുകളിൽ ലഭ്യമാകുന്ന സെക്സ് ഡോളുകൾ ഓഗസ്റ്റിൽ വിപണിയിൽ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ചൈനീസ് കമ്പനികളായ WMdoll, EXdoll എന്നിവയും സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയിടുന്നതായും പറയപ്പെടുന്നു.

എഐ മോഡൽ പ്രത്യേക സെൻസറുകൾ ഘടിപ്പിച്ച പുതിയ തലമുറ സെക്‌സ് ഡോളുകൾക്ക് ചലനങ്ങളോടും സംസാരത്തോടും പ്രതികരിക്കാൻ സാധിക്കുമെന്നാണ് ടെക്‌നോളജി സിഇഒ ഇവാൻ ലീ പറയുന്നത്. യാഥാസ്ഥിതിക സാമൂഹിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണെങ്കിൽ പോലും ചൈനയിലെ സെക്‌സ് ഡോൾ വിൽപ്പന പല പാശ്ചാത്യ രാജ്യങ്ങളിലെയും കൂട്ടായ വിൽപ്പനയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചൈനീസ് ബ്രാൻഡായ സ്റ്റാർപെറിയുടെ ഒരു സെക്‌സ് ഡോളിന് 1,500 ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) ആണ്, അതേസമയം അമേരിക്കയിലെ അബിസ് ക്രിയേഷൻസ് നിർമ്മിക്കുന്ന സമാനമായ ഡോളിന് 6000ഡോളർ (ഏകദേശം 5 ലക്ഷം രൂപ)  മുതൽ മുകളിലേക്കാണ് വില.

(ചിത്രം പ്രതീകാത്മകം)

click me!