18 -ാമത്തെ വയസ്സിലാണ് അവൾ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ജമെൽ എന്നാണ് അവന്റെ പേര്. എന്നാൽ, ഇപ്പോൾ 11 -ാമതും ഗർഭിണിയാണ് എന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ആളുകൾ അമ്പരന്നുപോയി.
ചിലർക്ക് ഒരു പെൺകുഞ്ഞിനെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹം തോന്നാറുണ്ട്. അതുപോലെ ആൺകുട്ടികളെ ആഗ്രഹിക്കുന്ന മാതാപിതാക്കളുമുണ്ട്. അങ്ങനെ ഒരു പെൺകുഞ്ഞിന് വേണ്ടി ഏറെ ആഗ്രഹിച്ചിരുന്ന ആളായിരുന്നു യുഎസ്സിൽ നിന്നുള്ള യലൻസിയ റൊസാരിയോ. എന്നാൽ, അവർക്ക് ഒമ്പത് ആൺമക്കളായിരുന്നു. എന്നാലിപ്പോൾ ആൺമക്കൾക്ക് ശേഷം പത്താമതായി അവൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. അതുകൊണ്ടുമായില്ല ആ കുട്ടിക്കൊരു സഹോദരി വേണമെന്ന് പറഞ്ഞുകൊണ്ട് വീണ്ടും അവൾ ഗർഭിണിയായിരിക്കുകയാണ്.
യലൻസിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവച്ചത്. കുഞ്ഞും താനും ആരോഗ്യവതിയാണ് എന്നും അവൾ പറയുന്നു. 31 -കാരിയായ യലൻസിയ ഏറെക്കാലമായി ഒരു പെൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. പത്താമതും ഗർഭിണിയായപ്പോൾ അതൊരു പെൺകുഞ്ഞാവണേ എന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും അവൾ പറയുന്നു. പത്താമത് ഇരട്ടകളായിരുന്നു. അതിലൊരാൾ പെൺകുഞ്ഞായിരുന്നു. എന്നാൽ, യലൻസിയ അവിടെ നിർത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മകൾക്ക് ഒരു സഹോദരി വേണമെന്നും അതിനാൽ വീണ്ടും കുഞ്ഞിന് ജന്മം നൽകുമെന്നാണ് അവൾ പറയുന്നത്.
undefined
18 -ാമത്തെ വയസ്സിലാണ് അവൾ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ജമെൽ എന്നാണ് അവന്റെ പേര്. എന്നാൽ, ഇപ്പോൾ 11 -ാമതും ഗർഭിണിയാണ് എന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ആളുകൾ അമ്പരന്നുപോയി. ഇതുവേണോ എന്നാണ് പലരുടേയും സംശയം. യലൻസിയയുടെ ആരോഗ്യത്തെ കുറിച്ചും മറ്റ് കുട്ടികളുടെ ക്ഷേമത്തെ കുറിച്ചും പലരും സംശയം പ്രകടിപ്പിച്ചു.
വിദഗ്ദ്ധർ ഇങ്ങനെ ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും മറ്റും അവർ മുന്നറിയിപ്പുകൾ നൽകാറുണ്ട്.