ഈ ആഴ്ച ആദ്യം കണക്റ്റിക്കട്ടിൽ ഒരു സ്ത്രീയാണ് ഏറ്റവും ഒടുവിലായി നാഗേലിന്റെ കുട്ടിക്ക് ജന്മം നൽകിയത്. അമേരിക്ക, കാനഡ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും നാഗേൽ പിതാവായ കുഞ്ഞുങ്ങൾ ജനിക്കാനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒരു 48 -കാരന് 165 മക്കൾ, വിശ്വസിക്കാൻ പ്രയാസമാണല്ലേ? ബ്രൂക്ലിനിൽ നിന്നുള്ള അരി നഗേലിന്റെ കാര്യമാണ് പറഞ്ഞത്. ബീജദാതാവായ അരി നഗേലിന് 165 മക്കളുണ്ട് എന്നാണ് പറയുന്നത്. ബീജദാനം നിർത്താൻ താൻ തയ്യാറെടുക്കുകയാണ് എന്നും 50 വയസ്സിനുള്ളിൽ നിർത്തുമെന്നുമാണ് ഇയാൾ പറയുന്നത്. ഒരു പ്രൊഫസറും കൂടിയായ ഇയാൾ 'സ്പെർമിനേറ്റർ' എന്നാണ് അറിയപ്പെടുന്നത്.
ഫിസിക്കലി തനിക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നും എന്നാൽ, പ്രായം ചെല്ലുന്തോറും കുട്ടികളിൽ ഓട്ടിസമടക്കമുള്ള വിവിധ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ തന്നിലുള്ളതുകൊണ്ടാണ് ബീജദാനം നിർത്തുന്നത് എന്നുമാണ് ഇയാൾ പറയുന്നത്. നാഗേൽ ഇപ്പോൾ ബഹാമാസിലാണുള്ളത്. അവിടെ തൻ്റെ ആദ്യ മകൻ 20 വയസ്സുള്ള ടൈലറിനും 33 -ാമത്തെ കുട്ടിയായ 7 വയസ്സുള്ള മകൾ ടോപസിനുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്.
undefined
ഈ ആഴ്ച ആദ്യം കണക്റ്റിക്കട്ടിൽ ഒരു സ്ത്രീയാണ് ഏറ്റവും ഒടുവിലായി നാഗേലിന്റെ കുട്ടിക്ക് ജന്മം നൽകിയത്. അമേരിക്ക, കാനഡ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും നാഗേൽ പിതാവായ കുഞ്ഞുങ്ങൾ ജനിക്കാനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓരോ ആഴ്ചയിലും ഒന്നോ രണ്ടോ സ്ത്രീകൾക്ക് താൻ ബീജം ദാനം ചെയ്യുന്നുണ്ട് എന്നും നാഗേൽ പറയുന്നു.
ക്ലിനിക്കിലൂടെയും അല്ലാതെയും താനത് ചെയ്യുന്നുണ്ട് എന്നും നാഗേൽ പറയുന്നു. എന്നാൽ, ആരുമായും ശാരീരികബന്ധമില്ല. ഒരുപാട് കുട്ടികളുണ്ടാകുന്നത് വലിയ സന്തോഷമുള്ള കാര്യമാണ് എന്നാണ് നാഗേൽ പറയുന്നത്. എന്നാൽ, ഇത്രയധികം കുട്ടികളുണ്ടാകുന്നത് ഒരു നല്ല കാര്യമല്ല എന്നും യുവാവ് തന്നെ പറയുന്നുണ്ട്. പല കുട്ടികളേയും താൻ കാണാറുണ്ട് എന്നും ഇനിയും പലരേയും കാണാനുണ്ട് എന്നും ഇയാൾ പറയുന്നു.
സിംഗിളായിട്ടുള്ള അമ്മമാർ, ലെസ്ബിയൻ ദമ്പതികൾ എന്നിവർക്കൊക്കെയാണ് മിക്കവാറും ഇയാൾ ബീജദാനം നടത്തുന്നത്.