2000 വർഷമാണ് വൈനിന്റെ പഴക്കം. ഇന്ന് കിട്ടുന്ന ചില സ്പാനിഷ് വൈനുകളോട് ഈ വൈനിന് സാമ്യമുണ്ട്. കിട്ടുമ്പോൾ കുടിക്കാവുന്ന അവസ്ഥയിൽ തന്നെയാണ് വൈൻ ഉണ്ടായിരുന്നത്.
പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന ഒന്നാണ് വൈൻ. അത് അറിയാത്തതായി ആരുമില്ല. എന്നാലും, ഏറെക്കുറെ എത്ര പഴക്കം? 2000 വർഷം പഴക്കമുള്ള വൈനാണെങ്കിലോ? ശിലായുഗകാലം തന്നെ ഭൂമിയിൽ വൈനുണ്ട് എന്നും 8000 വർഷങ്ങൾക്ക് മുമ്പെങ്കിലും വൈൻ ഉണ്ടാക്കിത്തുടങ്ങിക്കാണുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കം ചെന്ന വൈൻ 2000 വർഷം പഴക്കമുള്ളതാണ്.
2019 -ൽ ഒരു സ്പാനിഷ് കുടുംബമാണ് ഈ അപൂർവമായ വൈൻ കണ്ടെത്തിയത്. കാർമോണയിലെ അവരുടെ വീട് പുതുക്കിപ്പണിയുന്നതിനിടെയാണ് 2,000 വർഷം പഴക്കമുള്ള റോമൻ ശവകുടീരത്തിനുള്ളിൽ വൈൻ കണ്ടെത്തിയത്. റോമൻ ദൈവമായ ജാനസിനെ പ്രതിനിധീകരിക്കുന്ന വിവിധ വസ്തുക്കൾക്കൊപ്പമാണ് ഈ വൈനും ഉണ്ടായിരുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
undefined
ശവകുടീരത്തിനുള്ളിൽ ആകെ എട്ട് അറകൾ ഉണ്ടായിരുന്നു, അവയിൽ രണ്ടെണ്ണം ശൂന്യമായിരുന്നു. ആറെണ്ണത്തിൽ ചുവന്ന ദ്രാവകം നിറച്ച ഒരു പാത്രം അടങ്ങിയിരുന്നു. പിന്നീട് ഗവേഷകർ നടത്തിയ വിശദമായ പരിശോധനയിലാണ് അത് വൈനാണ് എന്ന് തിരിച്ചറിഞ്ഞത്.
2000 വർഷമാണ് വൈനിന്റെ പഴക്കം. ഇന്ന് കിട്ടുന്ന ചില സ്പാനിഷ് വൈനുകളോട് ഈ വൈനിന് സാമ്യമുണ്ട്. കിട്ടുമ്പോൾ കുടിക്കാവുന്ന അവസ്ഥയിൽ തന്നെയാണ് വൈൻ ഉണ്ടായിരുന്നത്. മരണാനന്തരചടങ്ങുകളുടെ ഭാഗമായി വൈൻ ഉപയോഗിച്ചിരുന്നിരിക്കാം, അതിനാലാവണം അത് ശവകുടീരത്തിൽ വന്നത് എന്നും ഗവേഷകർ പറയുന്നു.
വെള്ളനിറമാണ് വൈനിന് ഉണ്ടായിരുന്നത്. മറ്റേതെങ്കിലും നിറമായിരുന്നിരിക്കാം ഉണ്ടായിരുന്നത്, കാലക്രമേണ വെള്ളനിറമായി മാറിയതാവാം എന്നും ഗവേഷകർ പറയുന്നു. ഒപ്പം രുചി അറിയുന്നതിനുള്ള ഒരു ടെസ്റ്റും നടത്തിയിരുന്നു. വൈനിന് ഉപ്പുരുചിയാണ് എന്നാണ് അതിൽ നിന്നും കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം