എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം

By Web Team  |  First Published Jun 29, 2024, 2:57 PM IST

1800-കളുടെ തുടക്കത്തിൽ ഭൂഗർഭ റെയിൽ റോഡ് തുരങ്കങ്ങളിലൂടെ അടിമകൾക്ക് രക്ഷപ്പെടാനുള്ള ഒരു അഭയ കേന്ദ്രമായി ഉപയോഗിച്ചിരുന്ന മാളികയാണിത്. 


മേരിക്കയിലെ പെൻസിൽവാനിയയിൽ 19 -ാം നൂറ്റാണ്ടിലെ ഒരു മാളിക യാതൊരു വിലയും കൂടാതെ വിൽക്കാനുണ്ട്. പക്ഷേ ഇത് സ്വന്തമാക്കുന്നവർ നിർബന്ധമായും ഒരു കാര്യം ചെയ്യണമെന്ന് മാത്രം. എന്താണെന്നല്ലേ? 'ഹുഡ് മാൻഷൻ' ( Hood Mansion) എന്നറിയപ്പെടുന്ന ഈ മാളിക വാങ്ങിക്കുന്നവർ അതിന്‍റെ നിലവിലെ അടിത്തറയിൽ നിന്ന് ഒരു പുതിയ സ്ഥലത്തേക്ക് പൂർണ്ണമായും മാറ്റി സ്ഥാപിക്കണം എന്നതാണ് ഇത് സ്വന്തമാക്കാനുള്ള ഏക നിബന്ധന.

1834-ൽ ഐറിഷ് കുടിയേറ്റക്കാരനായ ജോൺ മക്ലെല്ലൻ ഹുഡ് നിർമ്മിച്ച ഈ മാളികയ്ക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്.  1800-കളുടെ തുടക്കത്തിൽ ഭൂഗർഭ റെയിൽ റോഡ് തുരങ്കങ്ങളിലൂടെ അടിമകൾക്ക് രക്ഷപ്പെടാനുള്ള ഒരു അഭയ കേന്ദ്രമായി ഇത് ഉപയോഗിച്ചിരുന്നു. ഇനി ഈ മാളിക ഇവിടെ നിന്നും മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാൻ കണക്കാക്കുന്ന ചെലവ് എത്രയാണെന്ന് അറിയണ്ടേ? ഏകദേശം 5 കോടി മുതൽ 8 കോടി വരെ ചെലവാകാം എന്നാണ് കണക്കാക്കുന്നത്. 

Latest Videos

undefined

അമേരിക്കൻ സ്കോളർഷിപ്പിനായി അച്ഛന്‍റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഇന്ത്യൻ വിദ്യാർത്ഥി

ഓടുന്ന ട്രെയിനിന് മുമ്പിൽ നിന്ന് റീൽസ് പിടിക്കാൻ യുവതി, ചവിട്ടി മാറ്റി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍

റിപ്പോർട്ടുകൾ പ്രകാരം 2008 മുതൽ ഈ മാളിക ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആൾതാമസം ഇല്ലാതായത് മൂലം നോക്കി നടത്താന്‍ ആളില്ലാതെ, കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്‍റെ വാതിലുകൾക്കും ജനാലകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ 5,000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഈ മാളികയുടെ മറ്റ് ഭാഗങ്ങൾക്കൊന്നും യാതൊരു വിധത്തിലുള്ള കേടുപാടുകളുമില്ലെന്നാണ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്. കൂടാതെ ഇത്രയും ഉറപ്പുള്ള ഒരു കെട്ടിടം ഇനി കണ്ടെത്തുക പ്രയാസകരമായിരിക്കുമെന്നും അവകാശപ്പെടുന്നു. 

ഈസ്റ്റേൺ പെൻസിൽവാനിയ പ്രിസർവേഷൻ സൊസൈറ്റി (ഇപിപിഎസ്) യുടെ റിപ്പോർട്ടുകൾ പ്രകാരം, ഹുഡ് മാൻഷൻ നിലവിലെ അവസ്ഥയിൽ മാറ്റാൻ ഏകദേശം ഒന്നോ രണ്ടോ മാസമെടുക്കും.  1980-കളുടെ അവസാനം പുതിയ ഉടമകൾക്ക് ഹൂഡ് മാൻഷൻ ലേലത്തിൽ വിൽക്കുന്നത് വരെ ഹൂഡ് കുടുംബത്തിന്‍റെ വകയായിരുന്നു ഈ കെട്ടിടം. എസ്റ്റേറ്റിനെ ഒരു കൺട്രി ക്ലബ്ബായും പിന്നീട് ഒരു കാസിനോ ആയും മാറ്റാനുള്ള ഉദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികളൊന്നും നടന്നില്ല.

കുട്ടികളെ നോക്കാന്‍ ഭാര്യയോട് ജോലി ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭാര്യയുടെ മറുപടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
 

click me!