Feb 24, 2020, 5:36 PM IST
ഗുജറാത്തിൽ, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള വഴിയിൽ അധികൃതർ ഒരു മതിൽ നിർമ്മിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു മതിലുയർന്നത്. ആ മതിലിനപ്പുറം ഒരു ചേരിയുണ്ടായിരുന്നു. മതിലിനുള്ളിലെ ജീവിതം മറയ്ക്കപ്പെടേണ്ടതാണെന്ന് അധികാരികൾക്ക് തോന്നുന്നത് എന്തുകൊണ്ട്?. മതിലനപ്പുറമുള്ള അതേ ജീവിതം ഇന്ത്യയിൽ ഒട്ടാകെയുണ്ട്. സത്യം പറഞ്ഞാൽ ഒരു മതിൽ രണ്ട് ഇന്ത്യ.