പാരാലിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ വേട്ടയായിരുന്നു ഇത്തവണ
മുംബൈ: പാരാലിംപയന്മാരെ ആദരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിൽ നടന്ന ചടങ്ങിലാണ് പാരിസ് പാരാലിംപിക്സിൽ മെഡൽ നേടിയ 29 പേരെ ബാങ്ക് ആദരിച്ചത്. സ്വർണമെഡൽ നേടിയ ഹർവിന്ദർ സിംഗ്, സുമിത് അന്റിൽ, ധാരാംബിർ, പ്രവീൺ കുമാർ, നവ്ദീപ് സിംഗ്, നിതേഷ് കുമാർ, അവനി ലേഖാര തുടങ്ങിയവരും ഒമ്പത് വെള്ളി മെഡൽ ജേതാക്കളും 13 വെങ്കല മെഡൽ ജേതാക്കളും പങ്കെടുത്തു. എസ്ബിഐ ചെയർമാൻ സി എസ് ഷെട്ടി ചെക്കുകൾ കൈമാറി.
പാരാലിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ വേട്ടയായിരുന്നു ഇത്തവണ. 18-ാം സ്ഥാനം നേടാൻ ടീമിന് കഴിഞ്ഞിരുന്നു. ചടങ്ങില്‍ വച്ച് 2024-25 സാമ്പത്തിക വർഷത്തിലെ സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായി ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (അലിംകോ) ഒരു സഹകരണവും എസ്ബിഐ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 20 സ്ഥലങ്ങളിലായി ഏകദേശം 9,000 പേര്‍ക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.
സ്വർണം നേടിയവര്‍: ഹർവിന്ദർ സിംഗ്, സുമിത് ആന്‍റിൽ, ധരംബീർ, പ്രവീൺ കുമാർ, നവദീപ് സിംഗ്, നിതേഷ് കുമാർ, അവനി ലേഖ
വെള്ളി: നിഷാദ് കുമാർ, യോഗേഷ് കാന്തൂനിയ, ശരദ് കുമാർ, അജീത് സിംഗ്, സച്ചിൻ ഖിലാരി, പ്രണവ് സൂർമ, തുളസിമതി മുരുകേശൻ, സുഹാസ് യതിരാജ്, മനീഷ് നർവാൾ
വെങ്കലം: ശീതൾ ദേവി, രാകേഷ് കുമാർ, പ്രീതി പാൽ, ദീപ്തി ജീവൻജി, മാരിയപ്പൻ തങ്കവേലു, സുന്ദർ സിംഗ് ഗുർജാർ, ഹൊകാതോ ഹോട്ടോസെ സെമ, സിമ്രാൻ ശർമ, മനീഷ രാമദാസ്, നിത്യ ശ്രീ ശിവൻ, കപിൽ പാർമർ, മോന അഗർവാൾ, റുബീന ഫ്രാൻസിസ്.
40 വയസില്‍ താഴെയാണോ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം