Apr 12, 2020, 9:46 PM IST
സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളനൊരുങ്ങി യുഎഇ. നിലവില്‍ ഈ രാജ്യങ്ങളുമായി തൊഴില്‍ രംഗത്തുള്ള ധാരണാപത്രങ്ങള്‍ മരവിപ്പിക്കുക, ഭാവിയില്‍ ഇവിടങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുമെന്നാണ് യുഎഇ പറയുന്നത്.