Health
വായ്പ്പുണ്ണ് വേഗം മാറാൻ ഇതാ ആറ് പൊടിക്കെെകൾ.
വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ്. വായ്പ്പുണ്ണ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ.
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിക്കും.
വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് അൽപം തേൻ പുരട്ടുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും. തേനിലെ ആന്റി -ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് ബേക്കിംഗ് സോഡ പുരട്ടുന്നത് മുറിവ് മാറാൻ സഹായിക്കും.
ആന്റിസെപ്റ്റിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.
വായപ്പുണ്ണ് ഉള്ള ഭാഗത്ത് ഐസ് വെയ്ക്കുന്നത് മുറിവ് ഉണങ്ങാൻ സഹായിക്കും.
അൽപം കറ്റാർവാഴ ജെൽ വായ്പ്പുണ്ണ് ഉള്ള ഭാഗത്ത് പുരട്ടുന്നത് മുറിവ് വേഗം ഉണങ്ങുന്നതിന് സഹായകമാണ്.