Jan 12, 2021, 2:57 PM IST
സുഹൃത്തുക്കളുമൊത്ത് സുന്ദര്‍ഗഡിലെ കനാകുണ്ടിലെത്തിയ 27കാരി നദിയില്‍ വീണ് മരിച്ചു. ഒഡീല്‍ രാജ്ഗംഗ്പുര്‍ കുംഭര്‍പഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദര്‍ഗഡിലെ കനാകുണ്ടിലെത്തിയതായിരുന്നു അനുപമ. നദിക്കരയില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.