മമ്മൂട്ടിയുടെയും ടൊവിനൊ തോമസിന്റെയും ചിത്രത്തെ കുറിച്ച് ബേസില്‍ ജോസഫ്.
സംവിധായകനായി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു താരമാണ് ബേസില്‍ ജോസഫ്. എന്നാല്‍ നിലവില്‍ നടനെന്ന നിലയിലാണ് താരം സജീവമായിരിക്കുന്നത്. സംവിധായകൻ എന്ന മേല്‍വിലാസത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ബേസില്‍ സംസാരിച്ചതാണ് ചര്‍ച്ചയാകുന്നു. മമ്മൂട്ടിയും ടൊവിനൊയും ഒന്നിക്കുന്ന സിനിമയ്‍ക്ക് എന്തു സംഭവിച്ചുവെന്നും ബേസില്‍ ജോസഫ് വെളിപ്പെടുത്തുന്നു.
ഇനി ഞാൻ ചെയ്യുന്ന ബിഗ് ചിത്രം ആയിരിക്കുമെന്ന് ബേസില്‍ ജോസഫ് വ്യക്തമാക്കി.. തിരക്കഥാ ജോലികള്‍ നടക്കുകയും ചെയ്യുന്നു. പക്ഷേ അത് ചിലപ്പോള്‍ വൈകിയേക്കും. മമ്മൂട്ടിയും ടൊവിനോയും ഒന്നിക്കുന്ന ഒരു സിനിമ പ്രഖ്യാപിച്ചത് അഭിമുഖത്തില്‍ അവതാരക ഓര്‍മിപ്പിച്ചപ്പോള്‍ താരം അവസ്ഥ വ്യക്തമാക്കി. അത് കുറച്ച് കാരണങ്ങളാല്‍ നടക്കാതായി. അത് നമ്മുടെ പൈപ്പ്‍ലൈനില്‍ ഇല്ല. മമ്മൂക്കയും ലാലേട്ടനും ആരുടെയും സ്വപ്‍നമായിരിക്കും. അവരെ വെച്ച് ഒരു സിനിമ സംവിധായകരുടെ സ്വപ്‍നമായിരിക്കും. അവരെ വെച്ച് ചെയ്യുന്ന ഒരു സിനിമ എന്റെ ഉത്തരവാദിത്തമാണ്. എങ്ങനെ അവരെ പുതിയതായി ചെയ്യുകയെന്നാണുള്ളതാണല്ലോ?. അത് എളുപ്പമുള്ള ഒരു സിനിമയായിരിക്കില്ല. ആ പ്രതീക്ഷകള്‍ സിനിമയില്‍ നിറവേറ്റപ്പെടണം. പക്ഷേ എനിക്ക് അത് പേടിയാണ്. അങ്ങനെ ഒരു സിനിമ വന്നാലേ ചെയ്യുകയുള്ളൂവെന്നും പറയുന്നു ബേസില്‍ ജോസഫ്.
ബേസില്‍ ജോസഫിന്റേതായി ഒടുവില്‍ വന്ന ചിത്രം സൂക്ഷ്‍മദര്‍ശിനിയായ. ചിത്രത്തില്‍ നസ്രിയയാണ് നായികയായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍.
ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ല. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍", ബേസില്‍ സൂചിപ്പിക്കുന്നു. 'ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍' എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസിലും എത്തിയിരിക്കുന്നുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
Read More: വിഡാ മുയര്‍ച്ചിക്ക് വമ്പൻ ഡീല്‍, ഒടിടി അപ്‍ഡേറ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക