പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ അൽ-തമീമി കമ്പനിയെ ചുമതലപ്പെടുത്തി.
യൂണിയൻ കോപ് സഹകരണ സൊസൈറ്റിയിൽ നിന്നും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിയാകുന്നു. നവംബർ 25-ന് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് മീറ്റിങ്ങിൽ ഇതിന് ഔദ്യോഗിക അംഗീകാരമായി. പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാകുന്നതോടെ ഓഹരിയുടമകൾക്ക് പുതിയ നിക്ഷേപ അവസരം ലഭിക്കും. പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഇത് കമ്പനിയെ സഹായിക്കുമെന്ന് യൂണിയൻ കോപ് അറിയിച്ചു.
പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ അൽ-തമീമി കമ്പനിയെ ചുമതലപ്പെടുത്തി. നിയമപരമായ സാധ്യതകൾ ഇവർ പരിശോധിക്കും. ജനറൽ അസംബ്ലിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.