Rare Leukemia ; അപൂർവ്വ രക്താർബുദം ബാധിച്ച ഏഴുവയസുകാരനായി കൈകോർക്കാം

Mar 25, 2022, 11:35 AM IST

ഓടിച്ചാടി കളിച്ച് ചിരിച്ച് നടന്ന ശ്രീനന്ദനെന്ന ഏഴ് വയസുകാരനെ അപൂര്‍വ രക്താര്‍ബുദം കാര്‍ന്നുതിന്നുന്ന കാര്യം വീട്ടുകാരറിയുന്നത് രണ്ട് മാസം മുമ്പ്. എന്നാല്‍ ഇനി ശ്രീനന്ദന്‍റെ കളി ചിരികള്‍ തിരിച്ചുകിട്ടണമെങ്കില്‍ രക്തമൂല കോശം മാറ്റിവെയ്ക്കണം. രക്തമൂലകോശദാനത്തിന് 95 ശതമാനമെങ്കിലും ജനിതക സാമ്യം വേണം. ഏറെ സാധ്യതയുള്ള ബന്ധുക്കളെയെല്ലാം ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. എന്നാൽ ആരിൽ നിന്നും കിട്ടിയില്ല. കേരളത്തില്‍ ലഭ്യമായ  ആറരലക്ഷം പേരുടെ ബ്ലഡ് സ്റ്റെം രജിസ്ട്രി പരിശോധിച്ചിട്ടും ആരുമുണ്ടായില്ല. രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള ഡോണേഴ്സ് ലിസ്റ്റിലും ശ്രീനന്ദന് യോജിച്ചത് കിട്ടാതായതോടെയാണ് ക്യാംപ് നടത്താൻ തീരുമാനിച്ചത്. ഇന്ന് രാവിലെ മുതൽ എകെജി സെന്‍ററിനടുത്തുള്ള ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ ക്യാംപ് ആരംഭിച്ചിട്ടുണ്ട്.