മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ

By Web Team  |  First Published Nov 24, 2024, 5:47 AM IST

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകളുമായി എന്‍ഡിഎ. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കാൻ സാധ്യത.


മുബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ എൻഡിഎയിൽ പുരോഗമിക്കുന്നു. ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാകുക.

നിലവിൽ രണ്ട് ഉപ മുഖ്യമന്ത്രിമാർ ആണുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം എൻസിപി അജിത് പവർ വിഭാഗം എന്നിവർക്ക് നൽകേണ്ട മന്ത്രിസ്ഥാനങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാൾ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Latest Videos

undefined

 അതേസമയം, മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിനെ പാർട്ടി അദ്ധ്യക്ഷനാക്കുന്നതും ആലോചനയിലാണ്. അത്തരമൊരു സാധ്യതയുണ്ടായാൽ ഏക്നാഥ് ഷിൻഡെക്ക് തന്നെ നൽകാനുള്ള സാധ്യതയുമുണ്ട്. തീരുമാനം നാളെയോടെയെന്നാണ് നേതൃത്വം അറിയിക്കുന്നത്.

മഹാരാഷ്ട്രയിൽ കൂറ്റൻ ജയത്തോടെ ബിജെപി മുന്നണി മഹായുതി, തരിപ്പണമായി എംവിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

 

click me!