ജാർഖണ്ഡിലെ വമ്പൻ വിജയം; സർക്കാർ രൂപീകരണ ചർച്ചയുമായി ഇന്ത്യ മുന്നണി; ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയായേക്കും

By Web Team  |  First Published Nov 24, 2024, 5:38 AM IST

ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി. ജെ എം എം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി ആകാൻ സാധ്യത.


ദില്ലി: ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി.56 സീറ്റുകളാണ് ജെ എം എം കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു.

കോൺഗ്രസിന് 16 സീറ്റുകൾ ആണ് തെരഞ്ഞെടുപ്പിൽ നേടാൻ ആയത്. നിലവിലെ സാഹചര്യത്തിൽ ജെ എം എം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി ആകാനാണ് സാധ്യത .സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കും .എല്ലാ പാർട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ  തീരുമാനം. മന്ത്രിസഭ രൂപീകരണത്തിന് മുൻപ് ഹേമന്ത് സോറൻ ദില്ലിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം.

Latest Videos

undefined

മഹാരാഷ്ട്രയിൽ കൂറ്റൻ ജയത്തോടെ ബിജെപി മുന്നണി മഹായുതി, തരിപ്പണമായി എംവിഎ, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

 

click me!