ഇത് മുന്നറിയിപ്പാണ്, ട്രംപ് ഭരണത്തിൽ എലോൺ മസ്കിന്റെ സ്വാധീനത്തിൽ വലിയ ആശങ്കയെന്ന് മുൻ ജര്‍മൻ ചാൻസിലര്‍

By Web Team  |  First Published Nov 24, 2024, 3:00 AM IST

ഡൊണാൾഡ് ട്രംപും പ്രമുഖ ടെക് ഭീമന്മാരും തമ്മിലുള്ള ദൃശ്യമായ സഖ്യത്തെക്കുറിച്ച് നേരത്തെയും ഏഞ്ചെല മെർക്കൽ ആശങ്ക പങ്കുവച്ചിരുന്നു. 


ബെര്‍ലിൻ: അമേരിക്കയിൽ വരാനിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ എലോൺ മസ്‌കിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ച് മുൻ ജെര്‍മൻ ചാൻസിലര്‍ ഏഞ്ചെല മെർക്കൽ. ഭരണത്തിൽ സിലിക്കൺ വാലിയുടെ വർദ്ധിച്ചുവരുന്ന ശക്തിയിൽ അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഡൈ സെയ്റ്റിൽ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡൊണാൾഡ് ട്രംപും പ്രമുഖ ടെക് ഭീമന്മാരും തമ്മിലുള്ള ദൃശ്യമായ സഖ്യത്തെക്കുറിച്ച് നേരത്തെയും ഏഞ്ചെല മെർക്കൽ ആശങ്ക പങ്കുവച്ചിരുന്നു. 

അന്നും ഡെർ സ്പീഗലുമായുള്ള ഒരു അഭിമുഖത്തിൽ, സിലിക്കൺ വാലി കമ്പനികളുടെ സ്വാധീനത്തിൽ വലിയ ആശങ്ക അവര്‍ പങ്കുവച്ചിരുന്നു. ട്രംപും സിലിക്കൺ വാലിയിലെ വൻകിട കമ്പനികളും തമ്മിൽ ഇപ്പോൾ ദൃശ്യമായ ഒരു സഖ്യമുണ്ട്, അവയ്ക്ക് മൂലധനത്തിലൂടെ വലിയ ശക്തിയുണ്ടെന്നുമായിരുന്നു അവരുടെ വാക്കുകൾ.

Latest Videos

undefined

ട്രംപിനെ ഉപദേശിക്കുകയും സർക്കാർ പ്രവര്‍ത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച ഗവൺമെൻ്റ് എഫിഷ്യൻസി (DOGE)ന് നേതൃത്വം നൽകുകയും ചെയ്യുന്ന മസ്‌ക്, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റിൻ്റെ തന്ത്രത്തിലെ പ്രധാന വ്യക്തിയായി മാറിയിരിക്കുകയാണ്. എന്നാൽ, സാങ്കേതിക വിഭവങ്ങളുടെ മേൽ മസ്‌കിൻ്റെ നിയന്ത്രണം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന എല്ലാ ഉപഗ്രഹങ്ങളുടെയും 60 ശതമാനം ഉടമസ്ഥതയുള്ള ഒരാളാണ് അദ്ദേഹം. അത് രാഷ്ട്രീയ പ്രശ്‌നങ്ങൾക്കൊപ്പം വലിയ ആശങ്കയാണെന്നും  മെർക്കൽ മുന്നറിയിപ്പ് നൽകി. ശക്തരും പൊതുസമൂഹവും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ രാഷ്ട്രീയ മണ്ഡലത്തിനുള്ള നിർണായക പങ്കും അവര്‍ ഓര്‍മിപ്പിക്കുന്നു.

അമേരിക്കന്‍ അതിര്‍ത്തിയില്‍ ഗുജറാത്തി കുടുംബം തണുത്ത് മരിച്ച സംഭവം; 2 പേർ കുറ്റക്കാരെന്ന് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

click me!