ജീവനറ്റ് വീഴുമ്പോഴും കൊടികാത്ത കുമാരൻ|സ്വാതന്ത്ര്യസ്പർശം|India@75

Jun 12, 2022, 9:43 AM IST

തമിഴ്നാട്ടിലെ തിരുപ്പൂർ പരുത്തി വസ്ത്രനിർമ്മാണത്തിന്റെ ഈറ്റില്ലമാണ്. എന്നാൽ തിരുപ്പൂരിന് ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി അഭേദ്യബന്ധമുണ്ട്. ആ ബന്ധത്തിന്റെ ഏറ്റവും ഉജ്ജ്വല പ്രതീകമാണ് കൊടികാത്ത കുമാരൻ എന്നറിയപ്പെടുന്ന ഒകെഎസ്ആർ കുമാരസ്വാമി മുതലിയാർ. ഈറോഡിനടുത്ത് ചെന്നിമലയിൽ ഒരു നെയ്ത്ത് കുടുംബത്തിൽ ജനിച്ച കുമാരൻ കുട്ടിക്കാലത്ത് തന്നെ ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു. ​രണ്ടാം വട്ടമേശ സമ്മേളനം പരാജയപ്പെട്ടതോടെ പ്രതിഷേധങ്ങൾക്കും ജാഥകൾക്കും ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ​ഗാന്ധിയടക്കം പ്രമുഖ നേതാക്കളെ യെർവാദ ജയിലിൽ അടച്ചതോടെ യു​ദ്ധക്കളമായി ന​ഗരം. ഒട്ടേറെപ്പേർക്ക് മാരകമായി പരിക്കേറ്റു. എല്ലാ ബഹളങ്ങളുമടങ്ങുമ്പോൾ ത്രിവർണ്ണ പതാക നെഞ്ചോട് ചേർത്ത നിലയിൽ നിലത്ത് ജീവനറ്റ് ഒരു 27കാരൻ കിടപ്പുണ്ടായിരുന്നു. ആ രക്തസാക്ഷി കൊടികാത്ത കുമാരൻ എന്നറിയപ്പെട്ടു. ഇന്ന് തിരുപ്പൂരിലെ മുഖ്യപാത കുമാരൻ റോഡ് എന്നാണറിയപ്പെടുന്നത്.