ഭാര്യയെ ലേബർ റൂമിൽ കൊണ്ടുപോയപ്പോൾ ഭാര്യയുടെ ബന്ധുവിനോട് ആശുപത്രി റൂമിൽ വച്ച് ക്രൂരത, പ്രതിക്ക് തടവ് ശിക്ഷ

By Web Team  |  First Published Nov 22, 2024, 12:27 PM IST

സ്വര്‍ണ കച്ചവടക്കാരനായ സുരേഷിനെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്


തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി വീട്ടില്‍ സുരേഷി (45) നെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.

കുന്നംകുളം പോക്‌സോ കോടതി വിചാരണക്കിടെ പ്രതിഭാഗം വിവിധ കാരണങ്ങള്‍ പറഞ്ഞ് വാദിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കി ഒത്തുതീര്‍പ്പിന് ശ്രമം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കോടതിയിലെ വിചാരണ നീട്ടിവെപ്പിക്കാന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയെങ്കിലും രണ്ട് കോടതികളും തള്ളിയിരുന്നു. പ്രതിയോട് പോക്‌സോ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നുള്ള വിചാരണയ്ക്കു ശേഷമാണ് പ്രതിയെ ശിക്ഷിച്ചത്.

Latest Videos

undefined

2008 ല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ പ്രസവ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാന്‍ നിന്നിരുന്ന ബന്ധുവിനെ, ഭാര്യയെ ലേബര്‍ റൂമില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ സമയം ആശുപത്രി റൂമില്‍വച്ചും 2012 കോയമ്പത്തൂരിലുള്ള വീട്ടില്‍വച്ചും 2019 ഡിസംബറില്‍ പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍വച്ചും ഭാര്യയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തിരുന്നു. ആദ്യ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കിടയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ഭാര്യായുടെ ബന്ധുവിനെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്. സംഭവം അറിയാനിടയായ ഭാര്യ പ്രതിയായ ഭര്‍ത്താവിനെതിരെ കുടുംബ കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ അതിജീവിതയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് 2021 ജനുവരിയില്‍ എരുമപ്പെട്ടി പൊലീസില്‍ പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയായ സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് ചെറുതുരുത്തി ഇന്‍സ്‌പെക്ടറായിരുന്ന അല്‍ത്താഫ് അലിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ് ബിനോയിയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനുവേണ്ടി ജി എ എസ് ഐ. എം. ഗീത, സി പി ഒ പ്രശോബ് എന്നിവരും പ്രവര്‍ത്തിച്ചു.

click me!