സംസ്‌കാര സമയത്ത് സുശാന്തിന്റെ അടുത്ത ബന്ധു മരിച്ചു; മരണങ്ങളില്‍ തകര്‍ന്ന് കുടുംബം

Jun 16, 2020, 2:13 PM IST

സുശാന്തിന്റെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ബോളിവുഡ് ഇതുവരെ മുക്തമായിട്ടില്ല. താരത്തിന്‍രെ ആരാധകരും നടുക്കത്തിലാണ്. ഒട്ടും പ്രതീക്ഷിക്കാതെ തങ്ങളുടെ പ്രിയതാരം വിട്ടുപോയതില്‍ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ആരാധകര്‍ വിഷമത്തിലാണ്. അതിനിടയില്‍ ഇതാ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യ സുധാദേവിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.