പക്ഷിക്ക് ഇത്തവണ പറക്കാനാകുമെന്ന് പ്രതീക്ഷിച്ച് വ്യാഴാഴ്ച പ്രാദേശിക അധികാരികൾ വീണ്ടും ശ്രമങ്ങൾ നടത്തി. ഏകദേശം മൂന്ന് മണിക്കൂറോളം കാത്തിരിക്കുകയും ചെയ്തു.
സാധാരണയായി കഴുകന്മാർ അതിഗംഭീരമായി പറക്കും അല്ലേ? എന്നാൽ, ഇവിടെ ഒരു കഴുകൻ(Vulture) രണ്ട് തവണ പറക്കാൻ ശ്രമിച്ചതിനുശേഷവും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബർ 29 -ന്, ദേശാടനത്തിനിടെ വഴി തെറ്റിയെത്തിയ ശേഷം, ക്ഷീണം കാരണം പക്ഷി സിംഗപ്പൂർ പാർക്കി(Singapore park)ന് സമീപം തളർന്നു വീഴുകയായിരുന്നു. ഇപ്പോൾ, പ്രാദേശിക ജുറോംഗ് ബേർഡ് പാർക്കിലെ ജീവനക്കാരുടെ പരിചരണത്തിൽ അത് സുഖം പ്രാപിച്ചുവരികയാണ്. ജനുവരി നാലിന് ജീവനക്കാർ പക്ഷിയെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പക്ഷിക്ക് ആകാശത്തേക്ക് പറക്കാൻ കഴിഞ്ഞില്ല.
സിംഗപ്പൂർ മാധ്യമമായ മദർഷിപ്പിൽ നിന്നുള്ള ഒരു വീഡിയോയിൽ, പക്ഷി അതിന്റെ ചിറകുകൾ വിടർത്തി നിലത്തു നിന്ന് പറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എങ്കിലും അതെല്ലാം വെറുതെയാവുകയായിരുന്നു. ഒരു പക്ഷി സംരക്ഷകൻ കഴുകനെ 30 സെക്കൻഡ് നേരം പറക്കാനായി സഹായിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
undefined
പക്ഷിക്ക് ഇത്തവണ പറക്കാനാകുമെന്ന് പ്രതീക്ഷിച്ച് വ്യാഴാഴ്ച പ്രാദേശിക അധികാരികൾ വീണ്ടും ശ്രമങ്ങൾ നടത്തി. ഏകദേശം മൂന്ന് മണിക്കൂറോളം കാത്തിരിക്കുകയും ചെയ്തു. എന്നാൽ, ഇത്തവണ 150 അടിയോളം പറന്നെത്തിയ പക്ഷി വീണ്ടും നിലത്തുവീണു. സിംഗപ്പൂരിലെ നാഷണൽ പാർക്ക് ബോർഡും മണ്ടായി വൈൽഡ് ലൈഫ് ഗ്രൂപ്പും പറയുന്നതനുസരിച്ച്, പക്ഷിയുടെ രണ്ടാമത്തെ ശ്രമം കൂടുതൽ ആശ്വാസവഹമാണ്. കാരണം, തളർന്നുവീണ ശേഷമുണ്ടായ രക്ഷാപ്രവർത്തനത്തെ തുടർന്നുള്ള ആദ്യത്തെ ചെറിയതെങ്കിലുമുള്ള പറക്കലായിരുന്നു അത്.
ശരിയായ സമയത്ത് വീണ്ടും ശ്രമിക്കുമെന്നും അതിന്റെ ശരിയായ ദേശാടനപാതയിലേക്ക് അതിനെ എത്തിക്കുമെന്നും അവർ പറയുന്നു. പ്രാദേശിക മണ്ടായി വൈൽഡ് ലൈഫ് ഗ്രൂപ്പിലെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സീ ഷാങ്‌ഷെ പറയുന്നത്, കഴുകൻ ദീർഘദൂരം പറന്ന് ക്ഷീണിച്ചിരിക്കാമെന്നാണ്. പരിശോധിച്ചപ്പോൾ പക്ഷിക്ക് പരിക്കൊന്നും കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ സിനറിയസ് കഴുകന്മാർ ഉണ്ട്. കാടും കുന്നുകളും മലകളും നിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ താമസിക്കുന്നത്.