'വരനെ ആവശ്യമുണ്ട്'; മുംബൈ താജ് ഹോട്ടിലിന് സമീപം വിവാഹ ബയോഡാറ്റയുമായി യുവതി, വീഡിയോ വൈറല്‍

By Web Team  |  First Published Nov 26, 2024, 8:18 AM IST

തന്‍റെ പ്രായം, ഉയരം, തുടങ്ങി വിവാഹ മാര്‍ക്കറ്റില്‍ ആവശ്യമായ ബയോഡാറ്റാ വിവരങ്ങളെല്ലാം എഴുതിയ ഒരു പ്ലേക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന യുവതിയെ കണ്ട് മുംബൈ നിവാസികള്‍ ഒന്ന് അമ്പരന്നു. 


വിവാഹിതരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ യുവതികളില്ലെന്ന വര്‍ത്തകള്‍ ഇതിന് മുമ്പും ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, വിചിത്രമായ ഒരു വിവാഹ പരസ്യം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടി. മുംബൈയിലെ ലോക പ്രശസ്തമായ താജ് ഹോട്ടലിന് മുന്നില്‍ തന്‍റെ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി നിന്ന ഒരു യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരേസമയം ചിരിയും അമ്പരപ്പും സൃഷ്ടിച്ചത്.  29 കാരിയായ മുംബൈ സ്വദേശിനി സയാലി സാവന്ത്, വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് എഴുതിയ പ്ലേക്കാർഡും പിടിച്ച് മുംബൈ താജ് ഹോട്ടലിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോയായിരുന്നു അത്. സ്ഥലത്തെത്തിയ സ്ത്രീകളും പുരുഷന്മാരുമായ നൂറ് കണക്കിന് പേര്‍ യുവതിയുടെ വിചിത്രമായ പ്രവൃത്തി നോക്കി ചിരിക്കുന്നതും കാണാം. 

താജ് ഹോട്ടൽ, മറൈൻ ഡ്രൈവ്, ഗേറ്റ്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ സയാലി സാവന്ത്, തന്‍റെ ബയോഡാറ്റ പ്രദർശിപ്പിച്ച ബോർഡുമായി നില്‍ക്കുന്നത് കാണാം. സയാലിയുടെ കൈയിലെ ബോര്‍ഡില്‍ 'വിവാഹ ബയോഡാറ്റ' എന്ന്  എഴുതിയിരിക്കുന്നു. തന്‍റെ പ്രായം, ഉയരം, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഒരു ബോര്‍ഡാണ് അവർ പിടിച്ചിരുന്നത്. കാഴ്ചക്കാരെല്ലാം സയാലിയുടെ പ്രവര്‍ത്തി കണ്ട് ചിരിക്കുകയും ഒപ്പം ആശംസകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. ചില പുരുഷന്മാര്‍ സയാലിയോടൊപ്പം സെല്‍ഫി എടുക്കാനും മടിക്കുന്നില്ല. മറ്റ് ചിലർ സയാലിയുടെ വീഡിയോ പകര്‍ത്തുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ചിലര്‍ 'ഞങ്ങളുടെ പയ്യാന്‍ തയ്യാറാണ്' എന്ന് സയാലിയോട് പറയുന്നതും കാണാം. 

Latest Videos

റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ

പുതിയ ഥാർ വാങ്ങിയ സന്തോഷത്തിൽ ആകാശത്തേക്ക് വെടിവെച്ച് യുവാവ്; വീഡിയോ വൈറല്‍

സർക്കാർ മേഖലയിലുള്ള വിശാൽ പവാറിൽ ജോലി ചെയ്യുന്ന സയാലി സമൂഹ മാധ്യമങ്ങളില്‍ സോഷ്യൽ എക്സ്പിരിമെന്‍റുകള്‍ ചെയ്യുന്ന ഒരാളാണ്. ഇതിന് മുമ്പും ഇവര്‍ ഇത്തരത്തില്‍ നിരധി പരിപടികള്‍ ചെയ്തിട്ടുണ്ട്. തെരുളിലെത്തുന്ന ജനങ്ങളുമായി ഇടപഴകാനുള്ള സയാലിയുടെ നിരവധി സ്റ്റണ്ട് പാകളില്‍ ഏറ്റവും പുതിയതായിരുന്നു ഇത്. ഒരു യുവതി പൊതുനിരത്തില്‍ സ്വന്തം വിവാഹ പരസ്യം പ്രദര്‍ശിപ്പിച്ചാല്‍ സമൂഹം എങ്ങനെയാണ് അതിനോട് പ്രതികരിക്കുകയെന്നത് ചിത്രീകരിക്കുകയായിരുന്നു സയാലിയുടെ ശ്രമം. 

താഴേക്കിറങ്ങുന്ന എസ്കലേറ്ററിൽ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന സ്ത്രീ; വീഡിയോ വൈറൽ
 

click me!