തിരക്കേറിയ നഗരത്തിലൂടെ പാഞ്ഞടുത്ത ഒരു കൂട്ടം പോലീസുകാരെ വെട്ടിച്ച് കൊണ്ടാണ് യുവാവ് തന്‍റെ കാറുമായി കടന്ന് കളയാനുള്ള ശ്രമം നടത്തിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലൂടെ നമ്പര്‍ പ്ലേറ്റില്ലാതെ നീങ്ങിയ ആഡംബരക്കാറ് പിടിക്കൂടാനുള്ള പോലീസുകാരുടെ ശ്രമം നഗരത്തില്‍ നാടകീയ നിമിഷങ്ങളാണ് സൃഷ്ടിച്ചത്. നിരവധി പോലീസുകാര്‍ കാറിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തന്‍റെ കാറിനടുത്തേക്ക് വന്ന എല്ലാവരെയും ഇടിക്കാനായി യുവാവ് ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ചെക്ക്പോസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ കാർ പെട്ടെന്ന് യു-ടേൺ എടുക്കുന്നതും തിരക്കേറിയ റോഡിലൂടെ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് അപകടകരമായി വാഹനമോടിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പോലീസുകാരാണ് കാറിനെ തടയാനായി ഈ സമയം റോഡിലൂടെ നീങ്ങിയത്.
എന്നാല്‍, രക്ഷപ്പെടാനുള്ള യുവാവിന്‍റെ ശ്രമങ്ങളെല്ലാം പാഴായി. പോലീസ് യുവാവിനെയും ആഢംബര കാറിനെയും പിടികൂടി. ഒടുവില്‍ പോലീസ് കാറിൽ എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കുകയും ഉടമയെ കൊണ്ട് പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. ദേശ് ഗുജറാത്ത് എന്ന എക്സ് പേജില്‍ സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചപ്പോള്‍ വെറും മാപ്പ് പറച്ചിലില്‍ ഒതുക്കരുതെന്നും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് കാറിന്‍റെ ഡ്രൈവറെ ജയിലിൽ അടയ്ക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ സിന്ധു ഭവൻ റോഡിലെ പരിശോധനയ്ക്കിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത കാർ തിരക്കേറിയ റോഡിലൂടെ അപകടരമായി പാഞ്ഞത്.
undefined
Watch | A car without a number plate escaped during a check on Sindhu Bhavan Road but was later caught by Ahmedabad Police. The HSRP number plate was installed on the car, and the owner issued a public apology. pic.twitter.com/1fzbbtWTx1
— DeshGujarat (@DeshGujarat)ഇത്തരമൊരു പ്രവര്‍ത്തി ചെയ്തയാളെ വെറുമൊരു മാപ്പ് പറച്ചലില്‍ വിട്ട് കളയാന്‍ പോലീസിന് എങ്ങനെ കഴിഞ്ഞൂവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. ഇത്തരക്കാരെ കുറച്ച് ദിവസത്തേക്കെങ്കിലും ജയിലില്‍ അടച്ചാല്‍ മാത്രമേ ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ നടക്കൂതിരിക്കൂവെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. 'ഇന്ത്യയിൽ എല്ലാം അനുവദനീയമാണ്. പാർട്ടി ഫണ്ടിൽ കുറച്ച് പണം നിക്ഷേപിച്ചാൽ മാത്രം മതി.' മറ്റൊരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് പിന്നില്‍ ശക്തരായ ആളുകളുണ്ട്. അതാണ് ശിക്ഷയില്ലാതെ പോയത്. സമൂഹ മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം കൊണ്ട് മാത്രമാണ് അതൊരു മാപ്പ് പറച്ചിലിലെങ്കിലും ഒതുങ്ങിയതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ നിരീക്ഷണം. എച്ച്എസ്ആർപി രജിസ്റ്റർ ചെയ്യാതെ ഷോറൂമിൽ നിന്നും ഒരു പുതിയ കാർ എങ്ങനെ പുറത്തിറങ്ങുമെന്നതായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം.