വീഡിയോയില്‍ കാണുന്നത് പ്രൈമറ്റോളജിസ്റ്റായ ജാനേ ഗൂഡലിനെയാണ്. അവളുടെ സംഘം ഒരു ചിമ്പാന്‍സിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സന്ദര്‍ഭം.
ചില മൃഗങ്ങള്‍ മനുഷ്യരോട് പ്രകടിപ്പിക്കുന്ന നന്ദിയും സ്നേഹവും കാണുമ്പോള്‍ അറിയാതെ കണ്ണ് നനഞ്ഞുപോകും. ഇത് അങ്ങനെ ഒരു വീഡിയോ ആണ്. ആദ്യമായി ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് 2014 -ലാണ്. അന്ന് അത് വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ആ വീഡിയോ ആളുകളെ ആകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസിലെ സുധാ രാമനാണ് വീണ്ടും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് പ്രൈമറ്റോളജിസ്റ്റായ ജാനേ ഗൂഡലിനെയാണ്. അവളുടെ സംഘം ഒരു ചിമ്പാന്‍സിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സന്ദര്‍ഭം. സംഘത്തിലെ ഒരാള്‍ ചിമ്പാന്‍സിയെ കെട്ടിപ്പിടിക്കുന്നത് കാണാം. എന്നാല്‍, പോകാന്‍ നേരം ചിമ്പാന്‍സി നേരെ ജാനേയുടെ അടുത്തേക്ക് വരികയും അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണ്. കുറേനേരം അവളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിമ്പാന്‍സിയെ കാണാം. ജാനേയും വൈകാരികമായിരിക്കുന്നതും കാണാം. ആരുടെയും ഹൃദയത്തെ തൊടുന്നതാണ് വീഡിയോ.
വീഡിയോ കാണാം:
Love has no limits. Watch the unconditional love of this chimpanzee to the people who rescued and helped her get back to the woods. Before she leaves, she beautifully expresses her gratitude to the team and Dr Jane Goodall.
Today is 🎐 pic.twitter.com/FhC5ir3la9