എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഇന്ധന ടാങ്കിനു മുകളില്‍ യുവതിയെ മുഖമുഖം ഇരുത്തി വണ്ടിയോടിച്ച യുവാവിനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ബിഹാറിലെ ഗയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. യുവതിയുമൊത്തുള്ള ഡ്രൈവിംഗിന്റെ വീഡിയോ അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബുള്ളറ്റിന്റെ മുന്‍വശത്ത്, യുവാവിന് അഭിമുഖമായി യുവതിയെ ഇരുത്തിയായിരുന്നു ഡ്രൈവിംഗ്. ബിഹാറിലെ ഉള്‍നാട്ടിലൂടെ വണ്ടിയോടിച്ചു പോവുമ്പോള്‍ ചില ബൈക്ക് യാത്രികര്‍ ഇത് ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതി ഇതു ചോദ്യം ചെയ്തതോടെ സംഘര്‍ഷമായി. ബൈക്കിലുണ്ടായിരുന്ന നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. തുടര്‍ന്നു നാട്ടുകാരും കൂടി. പിന്നീട്, ഇതേ ആള്‍ക്കൂട്ടം ഇവരെ ചോദ്യം ചെയ്യുകയും ചിലര്‍ ദേഹോപദ്രേവം ഏല്‍പ്പിക്കുകയും ചെയ്തു.
undefined
തുടക്കത്തില്‍ നാട്ടുകാരോട് കയര്‍ത്തു സംസാരിച്ച യുവതി പിന്നീട് ക്ഷമ പറഞ്ഞു. ഗയയില്‍നിന്നാണ് തങ്ങളെന്നും ഇനി ഈ പ്രദേശത്ത് വരില്ലെന്നും യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെയാണ്, ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് യുവാവ് വണ്ടിയോടിച്ചതെന്നും ഇത് അപകടകരമാണെന്നും ചിലര്‍ കമന്റ് ചെയ്തു. നാട്ടുകാര്‍ ഇവരെ സദാചാര പൊലീസിംഗ് നടത്തി എന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ കമന്റുകള്‍. ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടക്കുകയാണെങ്കില്‍, മിണ്ടാത്ത നാട്ടുകാരാണ് സദാചാര പൊലീസിംഗിന് ഇറങ്ങിയതെന്നും വിമര്‍ശനമുയര്‍ന്നു.