നായ രണ്ടാമത്തെ വാഹനത്തിനടുത്തേക്ക് പോകാനൊരുങ്ങുമ്പോൾ, ഒരു കടുവ വലതുവശത്ത് നിന്ന് കുതിച്ചുപാഞ്ഞുവന്ന് നായയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിടുകയാണ്.
സാമൂഹിക മാധ്യമങ്ങളില്‍(Social media) മൃഗങ്ങളുടെ ഒരുപാട് വീഡിയോ(Video)കള്‍ നാം ദിവസേനയെന്നോണം കാണാറുണ്ട്. അവയില്‍ പലതും വൈറലാവാറുമുണ്ട്. രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിനുള്ളിൽ(Ranthambore National Park) നിന്നുമുള്ള ഈ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. വിനോദസഞ്ചാരികൾക്ക് മുന്നിൽ അപ്രതീക്ഷിതമായി ഒരു തെരുവുനായയെ ആക്രമിക്കുന്ന ഒരു പെൺകടുവയാണ് വീഡിയോയിൽ. ദേശീയോദ്യാനത്തിൽ നിന്നുള്ള പ്രശസ്ത കടുവയായ സുൽത്താനയാണ് വീഡിയോയിലുള്ളത്.
ഭയാനകമായ ഈ വീഡിയോ ട്വിറ്ററിലും രൺതംബോർ നാഷണൽ പാർക്കിന്റെ യൂട്യൂബ് ചാനലിലും ഷെയർ ചെയ്തിട്ടുണ്ട്. ഡിസംബർ 27 -ന് രാവിലെ ദേശീയോദ്യാനത്തിന്റെ സോൺ 1 -ൽ വിനോദസഞ്ചാരികൾക്ക് തൊട്ടടുത്താണ് അസ്ഥി മരവിപ്പിക്കുന്ന സംഭവം നടന്നത്.
undefined
രണ്ട് ടൂറിസ്റ്റ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നതിന്റെ സമീപത്തായി അലഞ്ഞുതിരിയുന്ന തെരുവ് നായയെ വീഡിയോ തുടങ്ങുമ്പോൾ കാണാം. നായ രണ്ടാമത്തെ വാഹനത്തിനടുത്തേക്ക് പോകാനൊരുങ്ങുമ്പോൾ, ഒരു കടുവ വലതുവശത്ത് നിന്ന് കുതിച്ചുപാഞ്ഞുവന്ന് നായയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിടുകയാണ്. 'അത് നായയെ പിടികൂടി, വാഹനം തിരിച്ചുവിടൂ' എന്ന് ആളുകൾ പശ്ചാത്തലത്തിൽ പറയുന്നത് കേൾക്കാം.
Tiger kills dog inside R'bhore. In doing so it is exposing itself to deadly diseases such as canine distemper that can decimate a tiger population in no time. Dogs have emerged as a big threat to wildlife. Their presence inside sanctuaries needs to be controlled pic.twitter.com/t7qDR1MvNl
— Anish Andheria (@anishandheria)മൃഗസ്നേഹികള്‍ സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്‍തു തുടങ്ങിയിട്ടുണ്ട്. 'സങ്കേതത്തിനകത്ത് വരെ നായയെത്തുകയും കടുവ ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായി. ഇത് നായ്പൊങ്ങന്‍ പോലുള്ള അസുഖങ്ങളുണ്ടാവുന്നതിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നായകള്‍ അതിനകത്തേക്ക് കയറുന്നത് നിയന്ത്രിക്കേണ്ടതുണ്ട്' എന്നാണ് വൈൽഡ് ലൈഫ് കൺസർവേഷൻ ട്രസ്റ്റ് പ്രസിഡന്റ് അനീഷ് അന്ധേരിയ പറഞ്ഞത്.
'വിനോദസഞ്ചാരത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ട്, കാരണം അതും വന്യജീവികളെ ശല്യപ്പെടുത്തും. നായ്ക്കൾ കുറ്റക്കാരല്ല, മനുഷ്യരാണ്. എന്നിരുന്നാലും, ദശലക്ഷക്കണക്കിന് വളർത്തുമൃഗങ്ങളെ അപേക്ഷിച്ച് ഞങ്ങൾക്ക് 600 ഏഷ്യൻ സിംഹങ്ങളും 3000 കടുവകളും മാത്രമേ ഉള്ളൂ. വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങളെ വംശനാശത്തിലേക്ക് തള്ളിവിടുന്നതിനെക്കുറിച്ചാണ് ആശങ്ക' എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു.