ഇത്തരം അപകടകരമായ വസ്തുക്കൾ ആഘോഷവേളകളിൽ ഉപയോഗിച്ച് എന്തിനാണ് വലിയ ദുരന്തങ്ങൾ ഇരന്നു വാങ്ങുന്നത് എന്നായിരുന്നു ഒരു കമന്‍റ്.
വിവാഹാഘോഷങ്ങൾ കളർ ആക്കാൻ സ്പാർക്ക്ലർ ഗൺ മുതൽ പലതരത്തിലുള്ള വസ്തുക്കൾ വിവാഹവേദിയിൽ ഉപയോഗിക്കുന്നത് ഇന്ന് പതിവാണ്. എന്നാൽ, പലപ്പോഴും ഇത്തരം വസ്തുക്കൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി.
വിവാഹാഘോഷങ്ങൾക്കിടയിൽ സ്പാർക്ക്ലർ ഗണ്ണുപയോഗിച്ച നവദമ്പതികൾക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആഘോഷവേളയിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ആശങ്ക ഉയർത്തുകയും ചെയ്തു.
undefined
വരമാല ചടങ്ങിന് ശേഷം വേദിയിൽ നിൽക്കുന്ന നവദമ്പതികളെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. ശേഷം ഇരുവരുടെയും കയ്യിൽ സ്പാർക്ക്ലർ ഗൺ നൽകുകയും ഇരുവരും അത് ഓൺ ആക്കി പിടിക്കുകയും ചെയ്യുന്നു. എന്നാൽ, പെട്ടെന്ന് തീർത്തും അപ്രതീക്ഷിതമായി വരന്റെ കയ്യിൽ ഇരുന്ന തോക്ക് പൊട്ടിത്തെറിക്കുന്നു. ഭയന്നുപോയ വരനും വധുവും കയ്യിലെ തോക്കുകൾ വലിച്ചെറിഞ്ഞെങ്കിലും പൊട്ടിത്തെറിയിൽ വരൻറെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. വേദിയിലുണ്ടായിരുന്നവരെല്ലാം ഭയചകിതരാകുന്നതും വീഡിയോയിൽ കാണാം.
"ഇത് നിർത്തുക" എന്ന അടിക്കുറിപ്പോടെ @ritik.editsx എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. വീഡിയോ ഇതിനോടകം 23.5 ദശലക്ഷം ആളുകൾ കാണുകയും 517,000-ലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ചില ഉപയോക്താക്കൾ വിമർശനവും പരിഹാസവും നിറഞ്ഞ കമൻറുകൾ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തു. ഇത്തരം അപകടകരമായ വസ്തുക്കൾ ആഘോഷവേളകളിൽ ഉപയോഗിച്ച് എന്തിനാണ് വലിയ ദുരന്തങ്ങൾ ഇരന്നു വാങ്ങുന്നത് എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്. വിവാഹം ആഘോഷമാക്കുന്നതിന് പകരം നവദമ്പതികൾ ദീപാവലി ആഘോഷിക്കുകയാണ് എന്ന് പരിഹസിച്ചവരും നിരവധിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം