വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടര്‍ന്ന് കോപാകുലനായ കാണ്ടാമൃഗം, വീഡിയോ

By Web Team  |  First Published Dec 23, 2021, 3:53 PM IST

കുറച്ച് നേരത്തേക്ക് കാണ്ടാമൃഗം വാഹനത്തെ പിന്തുടരുന്നതായി ദൃശ്യത്തില്‍ കാണാം. പിന്നീട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ സംഭവം നിയന്ത്രിക്കുകയും വിനോദസഞ്ചാരികളെ സുരക്ഷിതരാക്കുകയും ചെയ്‍തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ദേശീയോദ്യാനത്തിലെ വിനോദസഞ്ചാരികൾ വന്യമൃഗങ്ങളെ ഭയക്കുന്ന സാഹചര്യം ഉണ്ടാവുന്നത് പതിവ് കാഴ്ചയാണ്. സഫാരികൾക്കിടയിൽ മൃഗങ്ങൾ വാഹനങ്ങളെയും വിനോദസഞ്ചാരികളെയും പിന്തുടരുന്നത് കാണാം. സാധാരണഗതിയിൽ, ആർക്കും പരിക്കേൽക്കാതെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. എന്നിരുന്നാലും, വിനോദസഞ്ചാരികൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

അസമിലെ മാനസ് നാഷണല്‍ പാര്‍ക്കില്‍(Assam's Manas National Park) നിന്നുമുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇത് കണ്ട് കഴിഞ്ഞാല്‍ നാഷണല്‍ പാര്‍ക്കില്‍ പോവേണ്ടതുണ്ടോ എന്ന് പോലും നാം ചിന്തിച്ച് പോകും. 

Latest Videos

undefined

ഒരു കാണ്ടാമൃഗം(Rhino) വിനോദസഞ്ചാരികളുടെ ഒരു വാഹനത്തിന് നേരെ കുതിച്ചുപായുന്നതാണ് വീഡിയോയില്‍. ദേശീയ ഉദ്യാനത്തിലെ ബഹ്‌ബാരി റേഞ്ചിലാണ് ഈ സംഭവം നടന്നത്. കുറച്ച് നേരത്തേക്ക് കാണ്ടാമൃഗം വാഹനത്തെ പിന്തുടരുന്നതായി ദൃശ്യത്തില്‍ കാണാം. പിന്നീട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ സംഭവം നിയന്ത്രിക്കുകയും വിനോദസഞ്ചാരികളെ സുരക്ഷിതരാക്കുകയും ചെയ്‍തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

‘ആസാമിലെ മാനസ് നാഷണൽ പാർക്കിൽ വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടരുന്ന കോപാകുലനായ കാണ്ടാമൃഗം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടത്. 

വീഡിയോ കാണാം: 

An Angry rhino chasing tourist vehicle at Manas National Park Assam. pic.twitter.com/1SsmsaBGMN

— Nandan Pratim Sharma Bordoloi 🇮🇳 (@NANDANPRATIM)
click me!