മറ്റ് മാനുകളുടെ കൂട്ടത്തിൽ സുഖമായി ഇരിക്കുന്ന വെളുത്ത ഹോഗ് മാൻ ചുറ്റും സഞ്ചരിക്കുമ്പോൾ പുല്ല് മണക്കുന്നതും കാണാം. അപൂർവമായ ഈ മാനിന്‍റെ വെള്ളനിറം കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
അപൂര്‍വമായ ഒരു വെള്ള ഹോഗ് മാനി(White hog deer)നെ അസമിലെ കാശിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വില്‍(Kaziranga National Park and Tiger Reserve in Assam) കണ്ടെത്തി. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും വന്യജീവികളില്‍ താല്‍പര്യമുള്ളവരുടേയും പരിസ്ഥിതിപ്രവര്‍ത്തകരുടേയും ഒക്കെ ശ്രദ്ധയെ ആകര്‍ഷിച്ചു.
നാഷണൽ പാർക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലാണ് വൈറലായ ആ ക്ലിപ്പ് പോസ്റ്റ് ചെയ്തത്. പാർക്കിലെ കൊഹോറ മേഖലയിലാണ് 'ആൽബിനോ ഹോഗ് മാനിനെ' കണ്ടെത്തിയത്. അത് തവിട്ടുനിറത്തിലുള്ള ഒന്നിനൊപ്പം ഉലാത്തുന്നത് കാണാം. മറ്റ് മാനുകളുടെ കൂട്ടത്തിൽ സുഖമായി ഇരിക്കുന്ന വെളുത്ത ഹോഗ് മാൻ ചുറ്റും സഞ്ചരിക്കുമ്പോൾ പുല്ല് മണക്കുന്നതും കാണാം. അപൂർവമായ ഈ മാനിന്‍റെ വെള്ളനിറം കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
ഡിസംബർ 16 -ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ശേഷം, ക്ലിപ്പ് 15,000 -ത്തിലധികം ആളുകള്‍ കണ്ടു. ഈ അപൂർവയിനം വെളുത്ത മാനിനെ കണ്ട് ആളുകൾ അമ്പരന്നു. ആ പ്രദേശത്തെ കുറച്ച് ആളുകള്‍ അപൂർവമാനിനെ കുറിച്ചും അത് എവിടെയാണെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചതിന് ശേഷം, ജൂണിൽ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് ബുരാപഹാർ റേഞ്ചിലെ ഒരു അപൂർവ വെളുത്ത ഹോഗ് മാനിന്റെ ഫോട്ടോ എടുത്തത് എന്ന് ദി സെന്റിനൽ അസം റിപ്പോർട്ട് ചെയ്തു.
Albino hog deer at Kohora pic.twitter.com/wZUkqNzjmm
— Kaziranga National Park & Tiger Reserve (@kaziranga_)