നായ ശ്വസിക്കുന്നില്ലെന്ന് ശ്രദ്ധിച്ച ജയ് സിപിആര്‍ കൊടുക്കുന്നത് കാണാം. കുറച്ച് സമയത്തെ പരിശ്രമത്തിന് ശേഷം നായ പിടയുന്നതും അനങ്ങുന്നതും വൈകാതെ എഴുന്നേല്‍ക്കുന്നതും കാണാം.
എന്താണ് മനുഷ്യത്വം? സകലജീവികളോടും ദയയോടെ ഇടപെടാനാവുന്നതിനെയും മനുഷ്യത്വം എന്ന് വിളിക്കാം. തെരുവോരത്ത് ഒരു നായ വയ്യാതെ കിടക്കുന്നത് കണ്ടാൽ നാമെന്ത് ചെയ്യും? മിക്കവരും നോക്കാതെ, അവഗണിച്ച് നടന്നുപോകും. എന്നാൽ, ചില കരുണയുള്ള മനുഷ്യർ അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കും. അങ്ങനെയൊരാളാണ് ഇതും. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ(Los Angeles, California) ഒരു പാർക്കിന് പുറത്ത് കുഴഞ്ഞുവീണ നായ(Dog)യുടെ ജീവൻ രക്ഷിച്ച അദ്ദേഹത്തെ അഭിനന്ദനങ്ങളും സ്നേഹവും കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.
ആളുടെ പേര് ജയ് എന്നാണ്. കുഴഞ്ഞുവീണ നായയ്ക്ക് സിപിആര്‍ നല്‍കിക്കൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു അദ്ദേഹം. ഹൃദയം നിറയ്ക്കുന്ന ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 'ബെസ്റ്റ് ഫെച്ച് ഡോഗ് ഡാഡ്' എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജയ് ഇപ്പോൾ വൈറലായ വീഡിയോ പങ്കിട്ടിട്ടുണ്ട്. 'ഗുഡബിൾ' എന്ന പേജ് ഇത് പിന്നീട് ട്വിറ്ററിൽ വീണ്ടും പങ്കിട്ടു.
ഒരു കാഴ്ചക്കാരൻ റെക്കോർഡുചെയ്‌ത 46 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, നായ ശ്വസിക്കുന്നില്ലെന്ന് ശ്രദ്ധിച്ച ജയ് സിപിആര്‍ കൊടുക്കുന്നത് കാണാം. കുറച്ച് സമയത്തെ പരിശ്രമത്തിന് ശേഷം നായ പിടയുന്നതും അനങ്ങുന്നതും വൈകാതെ എഴുന്നേല്‍ക്കുന്നതും കാണാം. 'ഈ മനുഷ്യൻ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഒരു നായ നടപ്പാതയിൽ വീണുകിടക്കുന്നത് ശ്രദ്ധിച്ചത്. ഓടിയെത്തി സിപിആർ നൽകി നായയുടെ ജീവൻ രക്ഷിച്ചു. #മനുഷ്യത്വം,' എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.
This man was out for a walk when he noticed a dog had collapsed on the sidewalk. He ran up, performed CPR, and saved the dog's life. ❤️🐶 pic.twitter.com/tCKkyzKwNe
— Goodable (@Goodable)