കാർ നിർത്താതെ സിംഹത്തെ പിന്തുടരുകയും അതിന്റെ ഹെഡ്‍ലൈറ്റ് സിംഹത്തെ ലക്ഷ്യം വയ്ക്കുന്നതും കാണാം.
മൃഗങ്ങൾക്കെതിരായ ക്രൂരതകൾ(animal cruelty) ലോകത്തെല്ലായിടത്തും വർധിച്ചു വരികയാണ്. അത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പലയിടത്തുനിന്നും വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ(video) ആണ് ഇപ്പോൾ വൈറലാവുന്നതും. മനസിനെ അസ്വസ്ഥമാക്കുന്ന ഈ വീഡിയോ വൈറലായതോടെ വനം വകുപ്പ് അന്വേഷണം നടത്താൻ നിർബന്ധിതരായിരിക്കുകയാണ്. ഗുജറാത്തിലാണ് സംഭവം. ഒരാൾ തന്റെ കാറുമായി ഒരു ഏഷ്യൻ സിംഹത്തെ പിന്തുടരുന്നത് കാണാം. അമ്രേലിയിലെ ജാഫ്രാബാദ് താലൂക്കിലെ ഫച്ചാരിയ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വീഡിയോയിൽ, ഒരാൾ സിംഹത്തെ പിന്തുടരുന്നതും ഉപദ്രവിക്കുന്നതും കാണാം. നിസ്സഹായനായ സിംഹം കഴിയുന്നത്ര വേഗത്തിൽ ഓടുന്നതും, അതിന്റെ ചലനങ്ങളിലെല്ലാം ആശങ്കയും ആകുലതകളും കാണാം. സിംഹം ആദ്യം സുരക്ഷിതമായ ഒരു മൂല കണ്ടെത്താൻ ശ്രമിക്കുന്നു. പക്ഷേ കിട്ടുന്നില്ല. സിംഹം ഓടുന്നിടത്തെല്ലാം ആ മനുഷ്യൻ മനഃപൂർവം കാർ കൊണ്ടുപോകുന്നതായും വീഡിയോയിൽ കാണാം.
undefined
കാർ നിർത്താതെ സിംഹത്തെ പിന്തുടരുകയും അതിന്റെ ഹെഡ്‍ലൈറ്റ് സിംഹത്തെ ലക്ഷ്യം വയ്ക്കുന്നതും കാണാം. "ഞങ്ങൾ അന്വേഷണം ആരംഭിച്ചു, പ്രാഥമിക തെളിവുകൾ ശേഖരിച്ച ശേഷം വന്യജീവി സംരക്ഷണ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യും" ഷെട്രുൻജി ഡിവിഷൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ജയൻ പട്ടേൽ TOI -യോട് പറഞ്ഞു. അംറേലി ജില്ലയിൽ മാത്രം 100 ഓളം സിംഹങ്ങൾ വസിക്കുന്നു. അവയിൽ മിക്കതും ഗ്രാമങ്ങളിലും റോഡുകളിലും അലയുന്നത് കാണാം.
ഇതുപോലെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം, ഡൽഹി ആസ്ഥാനമായുള്ള യുട്യൂബർ ഗൗരവ്, തന്റെ വളർത്തുനായ ഡോളറിനൊപ്പമുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഗൗരവ് അമ്മയ്‌ക്കൊപ്പം നിരവധി ഹീലിയം ബലൂണുകൾ മുതുകിൽ ഘടിപ്പിച്ച് നായയെ പറത്താൻ ശ്രമിച്ചു. രണ്ടാമതും ബലൂണുകൾ ഡോളറിന്റെ മുതുകിൽ കെട്ടിയ ശേഷം അവനെ കൂട്ടിക്കൊണ്ടുപോയി ഒരു കാറിന്റെ മുകളിൽ നിർത്തി പറക്കാൻ പ്രേരിപ്പിക്കുന്നതും കാണാമായിരുന്നു. ഏതായാലും വീഡിയോയ്ക്കെതിരെ വിമർശനം കടുത്തതോടെ വീഡിയോ റിമൂവ് ചെയ്യുകയായിരുന്നു.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന സിംഹത്തെ പിന്തുടരുന്ന വീഡിയോയ്ക്കും വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്.