​ഗുജറാത്തിൽ തെരുവിലിറങ്ങി സിംഹക്കൂട്ടം, അമ്പരന്ന് ജനങ്ങൾ, വീഡിയോ വൈറൽ

By Web Team  |  First Published Jul 8, 2021, 12:22 PM IST

ഭക്ഷണം തേടിയാവാം സിംഹങ്ങള്‍ റോഡിലിറങ്ങിയത് എന്നും കരുതപ്പെടുന്നു. വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. 


രു രാത്രിയില്‍ ഒരുകൂട്ടം സിംഹങ്ങള്‍ തെരുവിലിറങ്ങി നടന്നാലെങ്ങനെയുണ്ടാവും. ഗുജറാത്തില്‍ നിന്നുമുള്ള അത്തരം ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഗുജറാത്തിലെ ഒരു തെരുവിലൂടെ നടക്കുകയാണ് ഒരുകൂട്ടം സിംഹങ്ങള്‍. ഒരു കുടുംബമാണ് എന്ന് തോന്നിക്കുന്ന ദൃശ്യങ്ങളാണിത്. കൂട്ടത്തില്‍ രണ്ടെണ്ണം കുഞ്ഞുങ്ങളാണ്. ഇത് കണ്ടവരാണ് ദൂരെനിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഓള്‍ഡ് ബോംബെ എന്ന പേജില്‍ നിന്നുമാണ് ഇത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം സിംഹങ്ങൾ അമ്രേലിയിലെ പിപാവവ് ജെട്ടി റോഡിലായിരുന്നുവെന്നാണ് മനസിലാക്കാനാവുന്നത്. ഭക്ഷണം തേടിയാവാം സിംഹങ്ങള്‍ റോഡിലിറങ്ങിയത് എന്നും കരുതപ്പെടുന്നു. വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. 

Latest Videos

undefined

ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമായ പ്രശസ്തമായ ഗിർ വനങ്ങൾ ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ്. ദേശീയ ഉദ്യാനങ്ങളില്‍ ഒരുപാട് വിനോദ സഞ്ചാരികളെത്താറുണ്ട് എങ്കിലും അവ ഈ വർഷം മെയ് മുതൽ അടച്ചിരിക്കുകയാണ്.

വീഡിയോ കാണാം: 

click me!