58 -ാമത്തെ വയസിൽ തന്റെ ആരോഗ്യം മോശമായി തുടങ്ങി എന്ന് മർലിന് മനസിലായി. കൂടാതെ കാൽമുട്ടിന് വേദനയും. അതോടെയാണ് അവർ വർക്കൗട്ട് ചെയ്യാൻ തീരുമാനിക്കുന്നത്.
പത്തറുപത് വയസൊക്കെ കഴിഞ്ഞാൽ പിന്നെ ആളുകൾ വീട്ടിൽ ഒതുങ്ങിയിരിക്കണം എന്ന് കരുതുന്നവരാണ് നമ്മുടെ നാട്ടിൽ അധികവും. ഫിറ്റ്‍നെസ്സൊന്നും ആരുമങ്ങനെ ശ്രദ്ധിക്കാറില്ല. എന്നാൽ, അങ്ങനെ ഉള്ളവർ ഇവരെ ഒന്ന് പരിചയപ്പെടുന്നത് നല്ലതാണ്.
പേര് മർലിൻ ഫ്ലവേഴ്സ്, വയസ് 68. നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ ഇവരെ ഫോളോ ചെയ്യുന്നതും ആരാധിക്കുന്നതും. ഫിറ്റ്നെസ്സിനെ കുറിച്ചും ബോഡി ബിൽഡിംഗിനെ കുറിച്ചും വാർധക്യത്തെ കുറിച്ചും ഒക്കെയുള്ള നമ്മുടെ എല്ലാ ചിന്താഗതികളെയും തകർക്കാൻ പാകത്തിലുള്ള ജീവിതമാണ് മർലിൻ നയിക്കുന്നത്. അവരുടെ വീഡിയോകളിൽ പലതും വൈറലാണ്.
ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മർലിൻ അറിയപ്പെടുന്നത് 'ഗ്രാനി ഗൺസ്' എന്നാണ്. പക്ഷേ അവരെ ഒരു സാധാരണ മുത്തശ്ശിയായി കാണാനാവില്ല. ആർത്രൈറ്റിസ്, കൈകാലുകൾക്കും തോളിനും പരിക്കുകൾ, ഇടതു കാലിലെ അസ്ഥിക്കേറ്റ ക്ഷതം എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട് അവർക്ക്. എന്നിരുന്നാലും ജിമ്മിൽ പോകുന്നതിന് അവർ ഒരു മുടക്കവും വരുത്താറില്ല.
എന്തിനേറെ പറയുന്നു, അവിടെ ഒരു മുഴുവൻ സെഷനും തന്റെ ട്രൈസെപ്സിനും ബൈസെപ്സിനും വേണ്ടി അവർ നീക്കിവച്ചിരിക്കയാണ്. സ്ട്രെങ്തനിങ്ങിന് വേണ്ടിയുള്ള കാര്യങ്ങൾക്കും പ്രത്യേകം ദിവസങ്ങൾ മാറ്റിവയ്ക്കുന്നു.
58 -ാമത്തെ വയസിൽ തന്റെ ആരോഗ്യം മോശമായി തുടങ്ങി എന്ന് മർലിന് മനസിലായി. കൂടാതെ കാൽമുട്ടിന് വേദനയും. അതോടെയാണ് അവർ വർക്കൗട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. സ്ട്രെങ്ത് ട്രെയിനിംഗിലായിരുന്നു തുടക്കം. മകൻ തന്നെയായിരുന്നു അവരുടെ ജിം ട്രെയിനറും. ഇന്ന് നിരവധി ആരാധകരുണ്ട് മർലിന്.
ഒരിക്കൽ താൻ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ ജിമ്മിൽ നിന്നും പുറത്തിറങ്ങാനാണ് പ്രയാസം എന്നാണ് അവർ പറയുന്നത്.
9 പെൺമക്കൾ, എല്ലാവരുടേയും പേരിന്റെ അവസാനം 'ഡി' എന്ന അക്ഷരം, ഇതിന് പിന്നിലൊരു കഥയുണ്ട്