ഞെട്ടിക്കും ദൃശ്യങ്ങൾ; രക്ഷപ്പെടാൻ നെട്ടോട്ടം, പൂളിലിറങ്ങിയ യുവാവിനെ കൂട്ടത്തോടെ വളഞ്ഞ് കുരങ്ങന്മാർ  

ആദ്യം അമ്പരന്നു പോയ അദ്ദേഹം പിന്നീട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ആ കുരങ്ങനു പിന്നാലെ ഒരു കൂട്ടം കുരങ്ങന്മാർ അദ്ദേഹം കുളിച്ചു കൊണ്ടിരുന്ന പൂളിനെ ലക്ഷ്യമാക്കി എത്തി.

tourist cornered by monkeys in Thailand pool shocking video

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുമായി ഏറ്റുമുട്ടാൻ യാതൊരു മടിയും കാണിക്കാത്തവരാണ് വാനരന്മാർ. ഇത്തരം ഏറ്റുമുട്ടലുകളുടെ നിരവധി വാർത്തകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പുറത്തു വരാറുണ്ട്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ ഒരു അനുഭവം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 

തായ്‌ലൻഡിലെ ഒരു  വിനോദസഞ്ചാര കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളിൽ വെച്ച് ഒരുകൂട്ടം കുരങ്ങന്മാർ ഇദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ എത്തുകയായിരുന്നു. സ്വന്തം ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Latest Videos

കെയ്ൻ സ്മിത്ത് എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരിക്കാണ് തായ്‌ലൻഡിലെ തന്റെ അവധിക്കാല ആഘോഷത്തിനിടയിൽ ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്. സ്വിമ്മിംഗ് പൂളിൽ ആസ്വദിച്ച് കുളിക്കുന്നതിനിടയിലാണ് കെയ്ൻ ആ കാഴ്ച കണ്ടത്. ചുറ്റുമതിൽ ചാടിക്കടന്ന്  തന്നെ ലക്ഷ്യമാക്കി ഒരു കുരങ്ങൻ വരുന്നു. 

ആദ്യം അമ്പരന്നു പോയ അദ്ദേഹം പിന്നീട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ആ കുരങ്ങനു പിന്നാലെ ഒരു കൂട്ടം കുരങ്ങന്മാർ അദ്ദേഹം കുളിച്ചു കൊണ്ടിരുന്ന പൂളിനെ ലക്ഷ്യമാക്കി എത്തി. ഭയന്നുപോയ കെയ്ൻ രക്ഷപ്പെടാനായി പൂളിൻ്റെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും സ്വിമ്മിംഗ് പൂളിന് ചുറ്റും കുരങ്ങന്മാർ നിറഞ്ഞിരുന്നു. അവയിൽ ചിലത് അദ്ദേഹത്തിൻറെ കരയിൽ വച്ചിരുന്ന ബാഗും മറ്റു സാധനങ്ങളും കൈക്കലാക്കുന്നത് കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kane (@kane_smith98)

പെട്ടെന്ന് അക്രമണകാരികളായി തീർന്ന കുരങ്ങന്മാർ അദ്ദേഹത്തെ ആക്രമിക്കാനായി വളയുന്നു. അവയിൽ നിന്നും ഒടുവിൽ അദ്ദേഹം ഓടി രക്ഷപ്പെടാൻ ശ്രമം നടത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ ഭയാനകം എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഭൂരിഭാഗവും കുറിച്ചത്.

ഒറ്റദിവസം, രാവിലെ പോകും രാത്രി വീട്ടിലെത്തും, അടുത്ത രാജ്യങ്ങളിലേക്ക് ട്രിപ്പ് പോകുന്നതിങ്ങനെ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!