എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ചതെന്ന് പ്രതികൾ

തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎയും പിടികൂടി. 

Mother and son arrested with MDMA in Palakkad

പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 

ബംഗളൂരുവിൽ നിന്നും വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. അശ്വതിയും മകനും തൃശൂർ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. എറണാകുളത്ത് വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Latest Videos

Also Read:  കോതമംഗലത്ത് കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ; നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു

vuukle one pixel image
click me!