ഈ യുവത്വത്തിന്റെ രഹസ്യമെന്താണെന്ന് നടക്കാനിറങ്ങിയ സ്ത്രീ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനോട്, ചിരിച്ച് നേതാവ്

By Web Team  |  First Published Sep 22, 2021, 12:38 PM IST

സാധ്യമാകുമ്പോഴെല്ലാം മുഖ്യമന്ത്രി മാമലപുരം പോലുള്ള സമീപ സ്ഥലങ്ങളിലേക്ക് നടന്നോ, ബൈക്കിലോ ആണ് സഞ്ചരിക്കുക. പോകും വഴിയിൽ ആളുകളെ അഭിവാദ്യം ചെയ്യാനും, അവരുമായി സംസാരിക്കാനും അദ്ദേഹം വിമുഖത കാണിക്കാറില്ല. 


എന്നും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ഒരു നേതാവാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin). ചൊവ്വാഴ്ച പതിവ് പ്രഭാതസവാരിക്കിടെ ഒരു സ്ത്രീ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. പാർക്കിൽ നടക്കാനിറങ്ങിയ ആ സ്ത്രീ അദ്ദേഹത്തോട് എന്താണ് ഈ യുവത്വത്തിന്റെ രഹസ്യമെന്ന് തിരക്കുന്നത് വിഡിയോവിൽ കാണാം. ചോദ്യം കേട്ട് 68 വയസ്സുള്ള നേതാവ് അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ഒരു മിനിറ്റ് 31 സെക്കൻഡ് ദൈർഘ്യമുള്ള ആ ക്ലിപ്പ് തമിഴ്‌നാട് മെഡിക്കൽ, കുടുംബ ക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യനാണ് ട്വിറ്ററിൽ പങ്കുവച്ചത്.  

என்றும் மார்க்கண்டேயன்..எங்கள் முதல்வர்.இன்று காலை நடைபயிற்சியின்போது பொதுமக்கள் புகழாரம்... pic.twitter.com/nFvYEF8his

— Subramanian.Ma (@Subramanian_ma)

ചുവന്ന പോളോ ഷർട്ടും നേവി ബ്ലൂ ട്രാക്ക് പാന്റും ധരിച്ചാണ് അദ്ദേഹം സവാരിക്ക് പോയത്. എന്താണ് ഈ ചെറുപ്പത്തിന്റെ രഹസ്യമെന്ന ചോദ്യത്തിന് ഭക്ഷണ നിയന്ത്രണമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവർ മുഖ്യമന്ത്രിയോട് വേറെയും കാര്യങ്ങൾ പറഞ്ഞു. തമിഴ്‌നാട്ടിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കുന്നത്തിലും, സംസ്ഥാനത്തിന്റെ ഉന്നമതത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്തിലും തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ആ സ്ത്രീ പറഞ്ഞു.  

Latest Videos

സാധ്യമാകുമ്പോഴെല്ലാം മുഖ്യമന്ത്രി മാമലപുരം പോലുള്ള സമീപ സ്ഥലങ്ങളിലേക്ക് നടന്നോ, ബൈക്കിലോ ആണ് സഞ്ചരിക്കുക. പോകും വഴിയിൽ ആളുകളെ അഭിവാദ്യം ചെയ്യാനും, അവരുമായി സംസാരിക്കാനും അദ്ദേഹം വിമുഖത കാണിക്കാറില്ല. മുൻപും പല അഭിമുഖങ്ങളിലും അദ്ദേഹത്തിന്റെ ഈ നിത്യയൗവ്വനത്തിന്റെ രഹസ്യം ആളുകൾ തിരക്കിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സ്റ്റാലിന്റെ വീഡിയോ കഴിഞ്ഞ മാസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ യോഗ തന്റെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.  

click me!