പുറകിലേക്ക് കോതിയൊതുക്കാനുള്ള ഒന്നായല്ല, ദേഹമാകെ മറക്കാനുള്ള വസ്ത്രമായാണ് അവള് ഇത് ഉപയോഗിക്കുന്നത്. ടോപ്പിനും സ്കര്‍ട്ടിനും പകരം, മുടി മതിയെന്നാണ് ഈ പെണ്‍കുട്ടി തെളിയിക്കുന്നത്.
പാദത്തോളം എത്തുന്ന മുടിയുള്ള യുവതികള്‍ നമ്മുടെ നാട്ടില്‍ അസാധാരണമല്ല. മുടി നീട്ടിവളര്‍ത്തുന്ന സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍, നീളന്മുടിക്കാരികള് അതിസാധാരണമാണ് ഇവിടെ. ആ മുടി നന്നായി ചീകിയൊതുക്കി, പിന്നിലേക്കിടുകയാണ് നമ്മുടെ നാട്ടിലെ സ്റ്റൈല്‍. അതിനപ്പുറം എന്തു കൊണ്ടോ നമ്മുടെ നാട്ടിലെ 'കൊടുമുടി'കള്‍ പോവാറില്ല.
എന്നാല്‍, അതുക്കും അപ്പുറമാണ് ഈ പെണ്‍കുട്ടിയുടെ മുടി. പുറകിലേക്ക് കോതിയൊതുക്കാനുള്ള ഒന്നായല്ല, ദേഹമാകെ മറക്കാനുള്ള വസ്ത്രമായാണ് അവള് ഇത് ഉപയോഗിക്കുന്നത്. ടോപ്പിനും സ്കര്‍ട്ടിനും പകരം, മുടി മതിയെന്നാണ് ഈ പെണ്‍കുട്ടി തെളിയിക്കുന്നത്.
undefined
അതിനാലാവണം, ബ്രൗണ്‍ മുടിയുള്ള ഈ സുന്ദരി സോഷ്യല്‍ മീഡിയയില്‍ പൊടുന്നനെ ശ്രദ്ധനേടിയത്. ഇന്‍സ്റ്റഗ്രാമില്‍ hepgul5 എന്ന പ്രൊഫൈലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തൊപ്പിയും സണ്‍ഗ്ലാസും വെച്ച് നീലനിറത്തിലുള്ള ഹീല്‍ കൂടിയ ചെരിപ്പിട്ട്, നല്ല സ്റ്റൈലായി, നൃത്തച്ചുവടുകള്‍ വെക്കുകയാണ് വീഡിയോയിലെ പെണ്‍കുട്ടി.
വസ്ത്രമാണെന്ന് തോന്നിപ്പിക്കുന്നതിനായി, മുടിയിഴകള്‍ക്കിടയിലൂടെ അവള് ഒരു കറുത്ത ബെല്‍റ്റ് കൂടി ധരിച്ചിരിക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ വ്യത്യസ്തമായ കമന്റുകളാണ് ഈ വീഡിയോയ്ക്കു ലഭിക്കുന്നത്. ചിലര്‍ അവളെ അഭിനന്ദിക്കുന്നു. മറ്റു ചിലരാവട്ടെ, ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് ആരോപിക്കുന്നു. വേറെ ചിലര്‍, അവള് മുടിക്കുപ്പായത്തിനടിയില് മറ്റു വസ്ത്രങ്ങള്‍ ധരിച്ചതായി പറയുന്നു. എന്തായാലും വീഡിയോ അതിവേഗമാണ് വൈറലായത്. 623,000 തവണ ഈ വീഡിയോ കണ്ടുകഴിഞ്ഞു. അയ്യായിരത്തിലേറെ ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
ഇതാ കാണാം, ആ വീഡിയോ: