കെല്ലി എന്ന ഇൻഫ്ലുവൻസർ ഇന്ത്യൻ യാത്രയിൽ രുചിച്ചു നോക്കുന്നത് ഗുലാബ് ജാമുൻ ആണ്. വീഡിയോയിൽ യുവതി ഗുലാബ് ജാമുൻ വാങ്ങുന്നത് കാണാം.
ഇന്ത്യയിൽ വരണം, കുറച്ച് കാഴ്ചകൾ കാണണം, ഇന്ത്യയിലെ ഭക്ഷണം രുചിക്കണം, വീഡിയോ ചെയ്യണം പോണം. ഇങ്ങനെ നമ്മുടെ രാജ്യത്തെത്തുകയും ഇവിടുത്തെ ഓരോ കാഴ്ചയും ഭക്ഷണവും സംസ്കാരവുമെല്ലാം ആസ്വദിക്കുകയും ചെയ്യുന്ന അനേകം ഇൻഫ്ലുവൻസർമാരുണ്ട്. ഇന്ത്യയിൽ നിന്നും ഇവർ ചെയ്യുന്ന വീഡിയോയ്ക്ക് അനവധിയാണ് കാഴ്ചക്കാർ. അതുപോലെ ഒരു കൊറിയൻ യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെത്തുന്ന വിദേശികൾ പലപ്പോഴും ഇന്ത്യൻ ഭക്ഷണം ആസ്വദിക്കാറുണ്ട്. ഇന്ത്യക്കാരുടെ ഭക്ഷണങ്ങൾ വളരെ പ്രശസ്തമാണ്. അതിനി പലഹാരങ്ങളാണെങ്കിലും ശരി അതല്ല മറ്റ് സ്പൈസി ഭക്ഷണങ്ങളാണെങ്കിലും ശരി. അതുപോലെ ഈ കൊറിയൻ യുവതിയും ഇന്ത്യയിലെ ഒരു ഭക്ഷണം രുചിച്ചു നോക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
കെല്ലി എന്ന ഇൻഫ്ലുവൻസർ ഇന്ത്യൻ യാത്രയിൽ രുചിച്ചു നോക്കുന്നത് ഗുലാബ് ജാമുൻ ആണ്. വീഡിയോയിൽ യുവതി ഗുലാബ് ജാമുൻ വാങ്ങുന്നത് കാണാം. ഗുലാബ് ജാമുൻ എന്താണ് ഇത്ര വലുത് എന്നാണ് അവർ ആദ്യം ചോദിക്കുന്നത്. താൻ ഇതെങ്ങനെ കഴിക്കും മുറിച്ചാണോ കഴിക്കേണ്ടത് എന്നാണ് അടുത്ത ചോദ്യം. അതേ അത് മുറിച്ച് കഴിക്കൂ എന്ന മറുപടിക്ക് പിന്നാലെ അവർ സ്പൂൺ വച്ച് അത് മുറിക്കുന്നത് കാണാം.
പിന്നീട്, അത് മുറിച്ച ശേഷം കഴിക്കുന്നതും കാണാം. കെല്ലിക്ക് അത് വളരെ ഇഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. അവളുടെ ഭാവത്തിൽ നിന്നും തന്നെ അത് മനസിലാവും. തനിക്ക് ഇത് ഇഷ്ടപ്പെട്ടു എന്നും കെല്ലി പറയുന്നുണ്ട്.
'ഐ ലൈക്ക് ഗുലാബ് ജാമുൻ' എന്ന് തന്നെയാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നതും. ഒരുപാടുപേരാണ് കെല്ലിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
ഇന്ത്യൻ ഭക്ഷണം ഇഷ്ടമാണ്, പക്ഷേ പുറത്തുപോകുമ്പോൾ മണക്കാതിരിക്കാൻ ചെയ്യുന്നത്; ചർച്ചയായി പോസ്റ്റ്