Elephant herd reuniting : ഒരു വർഷത്തിന് ശേഷം കേയർടേക്കറെ കാണുന്ന ആനക്കൂട്ടത്തിന്റെ സന്തോഷം, വൈറലായി വീഡിയോ

By Web Team  |  First Published Dec 27, 2021, 1:14 PM IST

കാപ്‍ഷനില്‍ 'ആനകള്‍ 14 മാസങ്ങള്‍ക്ക് ശേഷം അവയുടെ സംരക്ഷകനായിരുന്നയാളെ കാണുന്നു' എന്ന് എഴുതിയിട്ടുണ്ട്. 


മൃഗങ്ങളില്‍ പലതും മനുഷ്യരോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്. മൃഗത്തെ ശരിക്കും സ്നേഹിക്കുന്നവരോട് ചോദിച്ചാല്‍ അറിയാം അവ അവര്‍ക്ക് നല്‍കുന്ന സ്നേഹം. അതിനൊരു ഉദാഹരണമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. തായ്‌ലൻഡി(Thailand)ലെ ഒരു വന്യജീവി സങ്കേതത്തിൽ 14 മാസങ്ങൾക്ക് ശേഷം ഒരുകൂട്ടം ആനകൾ വീണ്ടും തങ്ങളുടെ സംരക്ഷകനെ കാണുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയില്‍. 

Buitengebieden എന്ന അക്കൗണ്ടില്‍ നിന്നുമാണ് ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. ആനക്കൂട്ടം തങ്ങളുടെ പരിചാരകന്‍റെ അടുത്തേക്ക് നടക്കുന്നത് വീഡിയോയില്‍ കാണാം. ക്ലിപ്പിൽ, 'സേവ് ദ എലഫെന്റ്' ഫൗണ്ടേഷൻ സഹസ്ഥാപകനായ ഡെറക് തോംസൺ എന്നയാളാണ്. ആനകൾ അദ്ദേഹത്തെ സമീപിക്കുമ്പോൾ ആഴം കുറഞ്ഞ വെള്ളത്തില്‍ അദ്ദേഹം നിൽക്കുന്നതായി കാണാം. ആനകൾ അവയുടെ തുമ്പിക്കൈ കൊണ്ട് ഡെറക്കിനെ അഭിവാദ്യം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു. 

Elephants reunite with their caretaker after 14 months..

Sound on pic.twitter.com/wSlnqyuTca

— Buitengebieden (@buitengebieden_)

Latest Videos

undefined

കാപ്‍ഷനില്‍ 'ആനകള്‍ 14 മാസങ്ങള്‍ക്ക് ശേഷം അവയുടെ സംരക്ഷകനായിരുന്നയാളെ കാണുന്നു' എന്ന് എഴുതിയിട്ടുണ്ട്. വീഡിയോ 3.7 മില്ല്യണിലധികം പേര്‍ കാണുകയും 1.5 ലക്ഷത്തിലധികം ലൈക്കുകള്‍ നേടുകയും ചെയ്‌തു. ഹൃദയസ്പർശിയായ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്‍റിട്ടിരിക്കുന്നത്. 

ആനകളുടെ നിരവധി വീഡിയോ ഇതുപോലെ വൈറലായിട്ടുണ്ട്. തന്റെ സ്നേഹനിധിയായ പാപ്പാനോട് ആന അവസാനമായി വിട പറയുന്നതായി കാണിക്കുന്ന ഒരു വീഡിയോ ജൂണിൽ വൈറലായിരുന്നു. പാപ്പാന്റെ മരണത്തില്‍ പങ്കുകൊള്ളാന്‍, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ആനയാണ് വീഡിയോയിലുള്ളത്. കോട്ടയം സ്വദേശിയായ കുന്നക്കാട് ദാമോദരന്‍ എന്ന പാപ്പാനാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിനിടെയാണ് പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആന അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. കാണുന്നവരെ പോലും കരയിച്ച വീഡിയോ ആയിരുന്നു ഇത്. 

click me!