"ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ നായ... മനുഷ്യരെപ്പോലെ നിവർന്നു നടക്കാൻ നായ്ക്കൾ അർഹരാണ്, അതിനെ നിഷേധിക്കരുത്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോകളിലൊന്ന് പോസ്റ്റ് ചെയ്‍തിരിക്കുന്നത്.
നായ(dog) സാധാരണ നാലുകാലിലാണ് നടക്കാറുള്ളത്. മറ്റ് പല മൃഗങ്ങളും അതേ. എന്നാല്‍, ഇവിടെ വാഹനാപകടത്തിൽ ഒരു കാല്‍ നഷ്ടപ്പെട്ടതിന് ശേഷം ഒരു നായ മനുഷ്യനെപ്പോലെ നിവർന്നു നടക്കാൻ പഠിച്ചു. ഡെക്‌സ്റ്റർ എന്ന മൂന്ന് കാലുള്ള നായ പിൻകാലുകളിൽ നടക്കാൻ തുടങ്ങിയത് ഉടമകളെ(owner) ഞെട്ടിച്ചിരിക്കുകയാണ്.
ആറുവയസ്സുള്ള ഈ പട്ടി ഒരു വാഹനാപകടത്തിൽ പെട്ടു. ആദ്യ വർഷത്തിൽ അവന് അഞ്ച് ശസ്ത്രക്രിയകൾ നടത്തി. മുന്‍കാല്‍ നഷ്ടപ്പെട്ടതോടെ പിന്നെയും നടക്കാന്‍ പഠിക്കേണ്ടി വന്നു. ഡെക്‌സ്റ്ററിന്റെ ഉടമകൾ അവന്‍ പിൻകാലുകളിൽ നടക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഒരു വീഡിയോയിൽ, ഡെക്‌സ്റ്റർ അടുക്കളയിൽ ചുറ്റിനടക്കുന്നത് കാണാം. അവന്റെ പിൻകാലുകളിൽ നടക്കുന്നത് അവനെ കൗണ്ടറിന്റെ മുകള്‍വശം വരെ കാണാൻ അനുവദിക്കുന്നു.
undefined
"ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ നായ... മനുഷ്യരെപ്പോലെ നിവർന്നു നടക്കാൻ നായ്ക്കൾ അർഹരാണ്, അതിനെ നിഷേധിക്കരുത്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോകളിലൊന്ന് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. അമേരിക്കൻ സംസ്ഥാനമായ കൊളറാഡോയിലെ ഔറേയിൽ നിന്നുള്ള കെന്റീ പസെക് ആണ് ഈ ഡെക്‌സ്റ്ററിന്റെ ഉടമ. നായയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും അത് സംഭവിച്ചതില്‍ അതിയായ സന്തോഷമുണ്ട് എന്നും അദ്ദേഹം പറയുന്നു.
വീഡിയോ കാണുന്ന ആളുകള്‍ വളരെ അമ്പരപ്പോടെയാണ് ഡെക്സ്റ്റര്‍ നടക്കുന്നത് കാണുന്നത്. "അവന് എല്ലായ്‌പ്പോഴും പോസിറ്റീവ് മനോഭാവവും അപകടസമയത്തും പുനരധിവാസത്തിലുടനീളവും ജീവിക്കാനുള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു. ആളുകൾ അവനെ ആദ്യമായി കാണുമ്പോൾ അവനെ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ല. അത് അവരെ ഞെട്ടിക്കുന്നു. പിന്നീട് ആളുകള്‍ അവനെ സ്വീകരിക്കുന്നു. ഒരു നായ നിവർന്നു നടക്കുന്നത് കാണുകയാണ് ആളുകള്‍. അവന്‍ വളരെ സന്തോഷവാനാണ്, ഡെക്സ്റ്റർ ആളുകളെ സ്നേഹിക്കുന്നു, ആളുകള്‍ എപ്പോഴും അവനെ പുഞ്ചിരിയോടെയും സ്നേഹത്തോടെയും ഉൾക്കൊള്ളുന്നു" നായയുടെ ഉടമ കൂട്ടിച്ചേർത്തു.