വീഡിയോയില്‍ നായ തന്നെക്കൊണ്ട് പറ്റാവുന്നത്ര വേഗത്തില്‍ മാനിനടുത്തേക്ക് ചെല്ലുകയാണ്. പിന്നീട്, അത് മാനിനെ കടിച്ചെടുത്ത് വരികയും സുരക്ഷിതമായി ഒരിടത്ത് എത്തിക്കുകയും ചെയ്യുന്നു.
ഏറ്റവും നിസ്വാര്‍ത്ഥരായ മൃഗം ഏതെന്ന് ചോദിച്ചാല്‍ മിക്കവരും പറയുന്നത് നായ(Dog) എന്നായിരിക്കും. അതിനെ ഒന്ന് കൂടി ഉറപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. നദിയിൽ മുങ്ങിമരിക്കാറായ മാൻകുട്ടിയെ(Baby deer) രക്ഷിക്കാൻ എത്തിയ വളർത്തുനായയുടെ വീഡിയോ(Video)യാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നായയുടെ ഉടമയാണ് വീഡിയോ എടുത്തത്. ഒപ്പം ഈ നായ എങ്ങനെ നദിക്ക് കുറുകെ നീന്തി ഒരു മാനിന്റെ ജീവൻ രക്ഷിക്കുന്നുവെന്ന് വീഡിയോ കാണിക്കുന്നു. മാനാണെങ്കില്‍ അങ്ങേയറ്റം ഭയന്നിരിക്കുകയായിരുന്നു.
വീഡിയോയില്‍ നായ തന്നെക്കൊണ്ട് പറ്റാവുന്നത്ര വേഗത്തില്‍ മാനിനടുത്തേക്ക് ചെല്ലുകയാണ്. പിന്നീട്, അത് മാനിനെ കടിച്ചെടുത്ത് വരികയും സുരക്ഷിതമായി ഒരിടത്ത് എത്തിക്കുകയും ചെയ്യുന്നു. മാന്‍കുട്ടിയാകട്ടെ കാര്യമറിയാതെ ഭയന്ന് നിലവിളിക്കുന്നുമുണ്ട്. ഈ സമയമത്രയും, നായയുടെ ഉടമ തന്റെ വളർത്തുനായയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ മാനിനെ രക്ഷിച്ച് സുരക്ഷിതമാക്കിയപ്പോള്‍ ആ മനുഷ്യൻ അവനെ 'നല്ല കുട്ടി' എന്ന് പറഞ്ഞ് അഭിനന്ദിക്കുന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് ഇപ്പോഴും വ്യക്തമല്ല.
undefined
നായയുടെ ധൈര്യവും നിസ്വാർത്ഥതയും സാമൂഹികമാധ്യമങ്ങളില്‍ ആളുകള്‍ പ്രശംസിക്കുകയാണ്. ഈ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ജീവികള്‍ നായകളാണ് എന്ന് എഴുതിയ ആളുകളുണ്ട്. മൃഗങ്ങള്‍ക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നശിപ്പിക്കാതെ തിരികെ നല്‍കണം എന്ന് എഴുതിയവരും ഉണ്ട്. ഏതായാലും വീഡിയോ, കാണുന്നവരുടെ ഹൃദയം നിറയ്ക്കുന്നതും പ്രതീക്ഷ നൽകുന്നതുമാണ് എന്ന കാര്യത്തിൽ സംശയമില്ല.
വീഡിയോ കാണാം:
Dog saves baby deer from Drowning.
A lesson...! pic.twitter.com/FisXAMJmhc