വീഡിയോയില്‍ ഒരാള്‍ തന്‍റെ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുകയാണ്. ഒരു പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, പൂച്ച അത് കഴിക്കാന്‍ തയ്യാറാവുന്നില്ല. പക്ഷേ, പൂച്ചയ്ക്ക് ഭക്ഷണം വേണം താനും.
പൂച്ചകളെ (cat) എല്ലാവര്‍ക്കും ഇഷ്ടമാണ്. പൂച്ചകളാവട്ടെ സ്നേഹത്തിനും വാത്സല്യത്തിനും കൊതിക്കുന്നവരുമാണ്. അതിന് ഉത്തമ ഉദാഹരമാണ് ഈ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ(video). പലതവണ കാണാന്‍ തോന്നിക്കുന്ന തരത്തിലുള്ളതാണ് ഈ വീഡിയോ.
uchigram.tokyo എന്ന അക്കൗണ്ടാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, അടുത്തിടെ page 9Gag എന്ന അക്കൗണ്ട് വീണ്ടും ഷെയര്‍ ചെയ്‍തതോടെ വീഡിയോ വൈറലാവുകയായിരുന്നു (viral). വീഡിയോ ഷെയര്‍ ചെയ്‍തതിന് അടിക്കുറിപ്പായി കയ്യില്‍ വച്ച് തരുന്നതുവരെ കഴിക്കില്ല എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
undefined
വീഡിയോയില്‍ ഒരാള്‍ തന്‍റെ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുകയാണ്. ഒരു പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, പൂച്ച അത് കഴിക്കാന്‍ തയ്യാറാവുന്നില്ല. പക്ഷേ, പൂച്ചയ്ക്ക് ഭക്ഷണം വേണം താനും. എന്നാല്‍, അത് കൊടുക്കേണ്ട രീതി പൂച്ച തന്നെ ഉടമയ്ക്ക് കാണിച്ചു കൊടുക്കുകയാണ്. കയ്യില്‍ വച്ച് കൊടുക്കാനാണ് പൂച്ച കാണിച്ചു കൊടുക്കുന്നത്. ഒടുവില്‍ അങ്ങനെ അയാള്‍ കയ്യില്‍ വച്ച് ഭക്ഷണം കൊടുക്കുമ്പോള്‍ പൂച്ച അത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
നിരവധിപ്പേരാണ് വീഡിയോ ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും.
വീഡിയോ കാണാം: