ആവേശഭരിതരായ നിരവധി സ്കീയർമാരും സ്നോബോർഡർമാരും പാതകളിൽ എത്താൻ ഓടിയെത്തിയപ്പോൾ, വാങ് അവരിൽ ഏറ്റവും ചെറിയ ആളും ഏറ്റവുമധികം ആളുകളെ ആകര്‍ഷിച്ച ആളുമായിത്തീര്‍ന്നു.
നമുക്ക് എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിനോ പ്രകടിപ്പിക്കുന്നതിനോ എല്ലാം മാസങ്ങളുടെ കഠിനപ്രയത്നം തന്നെ ആവശ്യമായി വരാറുണ്ട്. പ്രത്യേകിച്ചും അത് എന്തെങ്കിലും കായികപരമായ കാര്യങ്ങളാണ് എങ്കിൽ. എന്നാൽ, ഇവിടെ ഒരു ചൈനീസ് പിഞ്ചുകുഞ്ഞിനെ സംബന്ധിച്ചിടത്തോളം, അവളുടെ പ്രകടനം കാണുമ്പോൾ അവൾ അതിനൊപ്പം തന്നെ ജനിച്ചതായി തോന്നും. വാങ് യുജി(Wang Yuji) എന്ന് പേരായ ഈ കുഞ്ഞിന് ഒരു വയസ്സിൽ താഴെ മാത്രമേ പ്രായമുള്ളൂ, പക്ഷേ അവളുടെ അസാമാന്യമായ സ്നോബോർഡിംഗ്(Snowboarding) കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് അവൾ ഇന്റർനെറ്റിൽ(internet) തരംഗം തന്നെ സൃഷ്ടിച്ചിരിക്കുന്നു.
ഈ കൊച്ചു പെൺകുട്ടിക്ക് ആഴ്‌ചകൾ മാത്രമേ അവളുടെ രണ്ട് പാദങ്ങളിൽ നിന്ന് പരിചയമുള്ളൂവെങ്കിലും, പുതിയ സാഹചര്യങ്ങൾ പരീക്ഷിക്കുന്നതിൽ നിന്നും ചരിവിലൂടെയുള്ള ഈ സാഹസികയാത്രയില്‍ നിന്നും അതവളെ തടയുന്നില്ല. 11 മാസം പ്രായമുള്ള വാങ്, ഹെബെയ് പ്രവിശ്യയിലെ ചോങ്‌ലി ജില്ലയിൽ പുതിയ മഞ്ഞുകാലത്തില്‍ അമ്മയ്ക്കും പിതാവിനും ഒപ്പം സ്നോബോർഡുമായി ചേരുകയായിരുന്നു.
undefined
ആവേശഭരിതരായ നിരവധി സ്കീയർമാരും സ്നോബോർഡർമാരും പാതകളിൽ എത്താൻ ഓടിയെത്തിയപ്പോൾ, വാങ് അവരിൽ ഏറ്റവും ചെറിയ ആളും ഏറ്റവുമധികം ആളുകളെ ആകര്‍ഷിച്ച ആളുമായിത്തീര്‍ന്നു. വീഡിയോ ക്ലിപ്പിൽ, ചെറിയ സ്നോബോർഡിൽ അവളുടെ പിതാവിന് മുന്നിൽ ഒരു ചെറിയ ചരിവിലൂടെ അവള്‍ തെന്നിനീങ്ങുന്നത് കാണാം. അതേസമയം ഒരു ചെറിയ കയർ ഉപയോഗിച്ച് പിന്നിൽ നിന്ന് അവളുടെ സ്നോബോർഡിൽ പിടിച്ചിട്ടുണ്ട്. അവള്‍ക്ക് വളരെ അധികം ദൂരം ഇങ്ങനെ പോകുന്നത് സന്തോഷമാണ് എന്ന് അവളുടെ പിതാവ് പറയുന്നു. നടക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ അവള്‍ സ്നോബോര്‍ഡില്‍ സഞ്ചരിക്കാന്‍ പഠിച്ചുവെന്നും അത് അവള്‍ ഇഷ്ടപ്പെടുന്നു എന്നും അവളുടെ അമ്മയും പറയുന്നു.
"തനിക്ക് എന്ത് സ്‌പോർട്‌സ് ചെയ്യാൻ കഴിയുമെന്ന് പഠിക്കാൻ ഞങ്ങൾ ഞങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു. എനിക്കും അവളുടെ അച്ഛനും സ്കീ ചെയ്യാൻ കഴിയും, അതിനാൽ ഞങ്ങൾ അവൾക്ക് ഒരു ചെറിയ സ്നോബോർഡ് വാങ്ങി. അവൾ പ്രായമാകുമ്പോൾ സ്കീയിംഗ് പരീക്ഷിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. പക്ഷേ അവൾ അത് ഇപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. അവൾ ശരിക്കും സന്തോഷവതിയായിരുന്നു. സ്കീയിംഗ് അവൾ നന്നായി ആസ്വദിച്ചു" അവൾ പറഞ്ഞു.