ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുന്നത് ആപത്ത്.!

By Web Desk  |  First Published Jul 11, 2016, 3:26 AM IST

ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് ഏറെയാണ്. അടുത്ത് തന്നെ യൂട്യൂബിന്‍റെ ഡെസ്ക്ടോപ്പ് ഉപയോഗം മൊബൈല്‍ ഉപയോഗത്തെ മറികടക്കും എന്നാണ് ഗൂഗിള്‍ തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ ഫോണില്‍ പ്രത്യേകിച്ച് ആന്‍ഡ്രോയ്ഡ് ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയല്ല.

ഫോണിലെ യൂട്യൂബ് ഉപയോഗം ഹാക്കിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. പലപ്പോഴും ഒരു ശബ്ദരൂപത്തില്‍ യൂട്യൂബ് വീഡിയോയോടൊപ്പം എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഫയലാണ് ഹാക്കിംഗിന് വഴിയൊരുക്കുക. മനുഷ്യന്‍റെ ശബ്ദമാണെന്ന തരത്തില്‍ എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഈ ഓഡിയോ ഫയല്‍ തിരിച്ചറിയുന്ന വോയ്‌സ് സോഫ്റ്റ് വെയര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ചെയ്യുക. 

Latest Videos

ഫോണുകളിലെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനത്തിലൂടെയായിരിക്കും ഹാക്കിംഗുണ്ടാവുകയെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ നിരവധി ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് കരുതുന്നത്.

click me!