ലണ്ടന്‍: അഞ്ചാം വയസ്സില്‍ പിരിഞ്ഞ അമ്മയെ മകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഫേസ്ബുക്കിലൂടെ കണ്ടുമുട്ടി. പരസ്പരം കാണാതെയുള്ള ചാറ്റുകള്‍ക്കിെട മകന്‍ അമ്മയോട് തുറന്നുപറഞ്ഞ കാര്യം അമ്പരപ്പിക്കുന്നതായിരുന്നു. തന്റെ ഉള്ളില്‍ ഇപ്പോഴുള്ളത് പ്രണയമാണ് എന്നായിരുന്നു മകന്റെ തുറന്നു പറച്ചില്‍. ഞെട്ടിപ്പോയ അമ്മ അതിലെ പ്രശ്‌നങ്ങള്‍ മകനെ ബോധ്യപ്പെടുത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. മറ്റെല്ലാം മനസ്സില്‍ നിന്ന് ഒഴിഞ്ഞുവെന്നും തനിക്കിപ്പോള്‍ അമ്മയോടുള്ള സ്‌നേഹം മാത്രമേ ഉള്ളൂ എന്നും അവന്‍ പീപ്പിള്‍ ഓണ്‍ലൈന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരുത്തുന്നു.
ബ്രിട്ടനിലാണ് സംഭവം. മാഞ്ചസ്റ്റര്‍ സ്വദേശി ഷെയിന്‍ ബര്‍ക്കെ എന്ന 19കാരനാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ അമ്മ റോസ് ബെസ്റ്റാലിനെ കണ്ടെത്തിയത്.
undefined
15ാം വയസ്സിലാണ് റോസ് ഷെയിന് ജന്‍മം നല്‍കിയത്. അഞ്ചാമത്തെ വയസ്സില്‍ അവര്‍ മകനെ ദത്തു നല്‍കി. പിന്നീടുള്ള കാലം പോറ്റമ്മയ്ക്കും വളര്‍ത്തച്ഛനും ഒപ്പമായിരുന്നു ഷെയിന്‍. ഈയടുത്താണ്, അവരില്‍നിന്നും തന്റെ യഥാര്‍ത്ഥ അമ്മയുടെ വിവരങ്ങള്‍ അവന്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന്, അമ്മയെ അവന്‍ ഫേസ്ബുക്കിലൂടെ തിരയാന്‍ തുടങ്ങി.
അവസാനം അതു സംഭവിച്ചു. അമ്മയെ കണ്ടെത്തി. എന്നാല്‍, ഫേസ്ബുക്കിലെ പ്രൈവസി സെറ്റിംഗ്‌സ് പ്രശ്‌നം കാരണം അമ്മയെ നേരിട്ട് ബന്ധപ്പെടാന്‍ ഷെയിന് കഴിഞ്ഞില്ല. മകന്റെ മെസേജ് യാദൃശ്ചികമായി കണ്ടെത്തിയ റോസ് മകന് മെസേജ് അയച്ചു. പിന്നീട് ഇരുവരും തമ്മില്‍ ഏറെ ചാറ്റുകള്‍ നടന്നു.
അതിനിടയിലാണ് താന്‍ അനുഭവിക്കുന്ന പ്രശ്‌നം മകന്‍ തുറന്നു പറഞ്ഞത്. അമ്മയോടുള്ള സ്‌നേഹം അല്ല തന്റെ മനസ്സിലിപ്പോള്‍. അത് ശുദ്ധ പ്രണയമാണ്. ലൈംഗികാകര്‍ഷണമാണ്.
ആകെ ഞെട്ടിയ റോസ് മകനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അവനത് മനസ്സിലായി. തന്റെ തെറ്റ് അവനിപ്പോള്‍ ഏറ്റു പറയുന്നു. അമ്മ എന്ന വികാരം ഏറെ വലുതാണെന്നും ഷെയിന്‍ ഇപ്പോള്‍ പറയുന്നു് ...