കെന്‍റ്: അമേരിക്കയിലെ കെന്‍റ് സ്വദേശിയായ റേച്ചല്‍ അഞ്ചുവര്‍ഷമായി മൂത്രമൊഴിച്ചിട്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. എങ്കില്‍ അത് സത്യമാണ്. അഞ്ചുകൊല്ലം മുന്‍പ് തന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിന് ശേഷമാണ് ഈ അപൂര്‍വ്വ അവസ്ഥയിലേക്ക് റേച്ചല്‍ മാറിയത്. സംഭവത്തിന്‍റെ വാര്‍ത്ത വന്ന ഡെയ്ലി മെയിലിനോട് റേച്ചലിന്‍റെ ഭര്‍ത്താവ് പറഞ്ഞത് ഇങ്ങനെ.
പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റേച്ചലിന് കൃത്രിമമായി വേദന വരാനുള്ള മരുന്നു നല്‍കി. തുടര്‍ന്ന് അടിയന്തര പ്രസവം നടത്തി. എന്നാല്‍ പ്രസവശേഷം സഹിക്കാന്‍ വയ്യാത്ത അടിവയര്‍ വേദനയാണ് റേച്ചലിനെ കാത്തിരുന്നത്. ഈ വേദന മണിക്കൂറുകളോളം നീണ്ടു നില്‍ക്കും.തുടര്‍ന്നു മൂത്രത്തില്‍ അണുബാധ വരാന്‍ തുടങ്ങി.
undefined
വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാര്യം വ്യക്തമായത്. റേച്ചലിന്‍റെ മൂത്രസഞ്ചിയില്‍ കെട്ടി നില്‍ക്കുന്നത് രണ്ടു ലിറ്ററിനു മുകളില്‍ മൂത്രമായിരുന്നു. മാത്രമല്ല ഇവര്‍ക്കു തനിയെ മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. വയറ്റില്‍ ഇട്ടിരിക്കുന്ന ട്യൂബ് വഴിയാണു മൂത്രം ഒഴിക്കുന്നത്. അപൂര്‍വ്വമായ രോഗമാണ് റേച്ചലിന് എന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ഇതോടെ ഇവര്‍ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായി. ചികിത്സയുടെ ഭാഗമായി ഇവരുടെ കാലിലെ സന്ധികള്‍ക്ക് പ്രശ്‌നം സംഭവിച്ചു. തുടര്‍ന്ന് ക്ലെച്ചസിലായി ജീവിതം. കൂടാതെ കിഡ്‌നി സ്‌റ്റേണും കൂടി വന്നു. ഇപ്പോള്‍ രണ്ടു കുട്ടികളേയും നോക്കുന്നത് ഭര്‍ത്താവാണ്. ഇപ്പോള്‍ ബ്ലാഡറില്‍ നിന്ന് ഒരു ട്യൂബിന്‍റെ സഹായത്തോടെ മൂത്രം നീക്കുകയാണ് ഇപ്പോള്‍.